പള്ളിക്കുളത്ത് വാഹനാപകടം; എട്ടുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ദേശീയപാതയില്‍ പള്ളിക്കുളം ജങ്ഷനില്‍ സ്വകാര്യ ബസും പിക്അപ് വാനും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് അപകടം. സാരമായി പരിക്കേറ്റ ബസ് യാത്രക്കാരി അത്താഴക്കുന്ന് ഷമീലാസിലെ ഷമീല (34), വാന്‍ ഡ്രൈവര്‍ തലശ്ശേരി പന്ന്യന്നൂരിലെ അരയാക്കൂല്‍ താഴെകുനിയില്‍ ഹൗസില്‍ വിനീഷ് (30), നിസ്സാര പരിക്കേറ്റ ബസ് യാത്രക്കാരായ ആയിഷ (42) കൊളച്ചേരി, സഫിയ (42) കണ്ടക്കൈ, വിനോദ് (34) ശ്രീകണ്ഠപുരം, പുഷ്പ വാരം മതുക്കോത്ത്, രാഘവന്‍ (61) ചൊവ്വ, രഗില്‍ (38) തെക്കീബസാര്‍ എന്നിവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ഭാഗത്തുനിന്ന് മയ്യില്‍ പാവന്നൂര്‍മൊട്ടയിലേക്ക് പോവുകയായിരുന്ന കെ.എല്‍ 59 എഫ് 4799 ബസും തളിപ്പറമ്പ് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കെ.എല്‍ 59 ഡി 5308 മഹീന്ദ്ര പിക്അപ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് പള്ളിക്കുന്ന് മുതല്‍ വളപട്ടണം പാലംവരെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വളപട്ടണം പൊലീസ് സ്ഥലത്തത്തെി ഗതാഗതം നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.