മുഴപ്പിലങ്ങാട് മേല്‍പാലത്തില്‍ വേഗതനിയന്ത്രണം

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മേല്‍പാലത്തില്‍ നിരന്തരമുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ വാഹനങ്ങളുടെ വേഗത നിയന്ത്രണസംവിധാനം ഒരുങ്ങുന്നു. മേല്‍പാലത്തിലും അതോടനുബന്ധിച്ച അനുബന്ധപ്രവര്‍ത്തനത്തിനും ടെന്‍ഡര്‍നടപടി ആരംഭിച്ചു. മേല്‍പാലത്തിന്‍െറ ഇരുവശവും പാലത്തിനുതാഴെയും നിലവിലുള്ള നാലു സര്‍വിസ് റോഡുകളും ടാര്‍ ചെയ്യുന്നതിനും മേല്‍പാലത്തിലെ വളവുകളില്‍ അപകടം ഒഴിവാക്കുന്നതിന് നാലുസ്ഥലങ്ങളില്‍ റിഫ്ളക്ടിവ് സ്റ്റഡുകള്‍ സ്ഥാപിക്കുക, കോഷന്‍ ബോര്‍ഡുകള്‍, കോഷന്‍ ലൈറ്റുകള്‍, സ്പീഡ് ലിമിറ്റ് ബോര്‍ഡുകള്‍, അപകടമേഖലാ ബോര്‍ഡുകള്‍ എന്നീ പ്രവൃത്തികള്‍ക്കായി 41 ലക്ഷം രൂപയുടെ ടെന്‍ഡറാണ് വിളിച്ചിട്ടുള്ളത്. മേല്‍പാലം ഉദ്ഘാടനം ചെയ്തതിനുശേഷം നിരന്തര അപകടവും മരണവും സംഭവിച്ചിരുന്നു. കഴിഞ്ഞമാസം നടന്ന അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഹൈവേ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ രവീന്ദ്രന്‍, സീനിയര്‍ മാനേജര്‍ പി. സോമസുന്ദരം എന്നിവരുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ഹാബിസ്, ബ്ളോക് മെംബര്‍ ഹമീദ്, ടി.കെ. ഉത്തമന്‍, വി.പി.ആര്‍ ക്ളബ് സെക്രട്ടറി എ. അഭിമന്യു, കെ.വി. പത്മനാഭന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മേല്‍പറഞ്ഞ തീരുമാനങ്ങളെടുത്തതും ഇപ്പോള്‍ ടെന്‍ഡര്‍ വിളിച്ചിട്ടുള്ളതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.