നിരത്തുകളില്‍ നന്മയുടെ പരിമളവുമായി ബസുകള്‍

അഭിമന്യുവിനായി അശ്വമേധത്തിന്‍െറ കുതിപ്പ് കണ്ണൂര്‍: കൊച്ചുകലാകാരന്‍െറ ചികിത്സച്ചെലവ് കണ്ടത്തൊനായി അശ്വമേധം ബസ് കുതിച്ചുപാഞ്ഞു. സഹായത്തിനായി യാത്രികരും കൈകോര്‍ത്തപ്പോള്‍ സ്വരൂപിക്കാനായത് 48,673 രൂപ. കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസാണ് കാടാച്ചിറയിലെ അഭിമന്യുവിന്‍െറ ചികിത്സച്ചെലവിനായി ചൊവ്വാഴ്ചത്തെ കലക്ഷന്‍തുക മാറ്റിവെച്ചത്. കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ഗിരീശന്‍ സര്‍വിസ് ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച കണ്ണൂര്‍-തലശ്ശേരി റൂട്ടിലോടുന്ന അശ്വമേധം ബസും പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുമെന്ന് ചികിത്സാസഹായസമിതി കണ്‍വീനര്‍ അറിയിച്ചു. പേടിത്തൊണ്ടന്‍ സിനിമയില്‍ സുരാജ് വെഞ്ഞാറമൂടിന്‍െറ കുട്ടിക്കാലം അഭിനയിച്ച അഭിമന്യു ഓട്ടന്‍തുള്ളലില്‍ സംസ്ഥാന കലോത്സവത്തില്‍ ഒന്നാംസ്ഥാനക്കാരനായിരുന്നു. തോട്ടട ജെ.ടി.എസിലെ വിദ്യാര്‍ഥിയാണ്. ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍പെട്ട് നട്ടെല്ലിന് തകരാര്‍ സംഭവിച്ച അഭിമന്യുവിന്‍െറ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മിംസ് ആശുപത്രിയിലുമായി ഇതിനകംതന്നെ ഏഴു ലക്ഷത്തോളം രൂപ ചെലവഴിച്ചു. വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ അഭിമന്യുവിന് 10 ലക്ഷത്തോളം രൂപ ശസ്ത്രക്രിയക്ക് മാത്രമായി ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗം നിഷയുടെയും ജനാര്‍ദനന്‍െറയും മകനാണ് അഭിമന്യു. എസ്.ബി.എസിന്‍െറ യാത്ര യസീദിന് തലശ്ശേരി: തലച്ചോറില്‍ അപൂര്‍വരോഗം ബാധിച്ച പിഞ്ചുകുഞ്ഞിന് ചികിത്സാസഹായത്തിനായി എസ്.ബി.എസ് ബസ് നിരത്തിലിറങ്ങിയപ്പോള്‍ ലഭിച്ചത് 71,630 രൂപ. നെടുംപൊയിലിലെ ഷംസുദ്ദീന്‍െറ മകന്‍ നാലുവയസ്സുകാരന്‍ യസീദിന്‍െറ ചികിത്സക്കായാണ്് തലശ്ശേരി - വടകര റൂട്ടിലോടുന്ന എസ്.ബി.എസ് ബസ് തിങ്കളാഴ്ച രാവിലെ ഏഴര മുതല്‍ രാത്രി ഏഴേ മുക്കാല്‍ വരെ സര്‍വിസ് നടത്തിയത്. ടിക്കറ്റ് ചാര്‍ജ് ഈടാക്കാതെ നാലു ബക്കറ്റുകളിലാണ് യാത്രക്കാരില്‍നിന്ന് പണം ശേഖരിച്ചത്. സഹായയാത്ര പിണറായി പന്തക്കപ്പാറയില്‍ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഗീതമ്മ ഉദ്ഘാടനം ചെയ്തു. സി.പി.എം എരുവട്ടി ലോക്കല്‍ സെക്രട്ടറി സദു അധ്യക്ഷത വഹിച്ചു. നിസാര്‍ അഹമ്മദ് സംസാരിച്ചു. ബസ് ഉടമ പൊന്ന്യം നായനാര്‍ റോഡിലെ പി. അബ്ദുല്‍ ഖാദര്‍ ബാബു, ഡ്രൈവര്‍ എ. രാജന്‍, കണ്ടക്ടര്‍മാരായ എം.സുരേഷ് ബാബു, എം. പ്രദീപന്‍, ക്ളീനര്‍ പി.പി. വിനീഷ് കുമാര്‍, സാദിക്ക് പൊനാത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നലെ രാവിലെ തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ഫണ്ട് കൈമാറ്റ ചടങ്ങില്‍ ട്രാഫിക് എസ്.ഐ മോഹന്‍ ദാസ് തുക കൈമാറി. മോട്ടോര്‍ ട്രന്‍സ്പോര്‍ട്ട് യൂനിയന്‍ സെക്രട്ടറി എം.കെ. ഗോപി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.