ദേശീയ വിരമുക്ത ദിനാചരണം: 4,11,943 കുട്ടികള്‍ക്ക് ഗുളിക നല്‍കും

കാഞ്ഞങ്ങാട്: ദേശീയ വിരമുക്ത ദിനാചരണത്തിന്‍െറ ഭാഗമായി ജില്ലയിലെ 4,11,943 കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ വിരമുക്ത ദിനാചരണമായി ആചരിക്കുന്ന ആഗസ്റ്റ് 10 മുതലാണ് ഇത്രയും കുട്ടികള്‍ക്ക് ആരോഗ്യവകുപ്പ് ഗുളികകള്‍ വിതരണം ചെയ്യുന്നത്. ജില്ലയിലെ 1348 അങ്കണവാടികളും 515 സ്കൂളുകളും 65 അണ്‍ എയ്ഡഡ് സ്കൂളുകളും സജ്ജമാക്കിയിട്ടുണ്ട്. 876 ആശ പ്രവര്‍ത്തകര്‍ക്കും മുഴുവന്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലന പരിപാടി പൂര്‍ത്തിയായിട്ടുണ്ട്. ഒന്നുമുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള അങ്കണവാടിയിലും ആറുമുതല്‍ 19 വയസ്സുള്ള കുട്ടികള്‍ക്ക് സ്കൂളുകളിലും വെച്ചാണ് ഗുളിക വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരമുക്തദിനമായ ആഗസ്റ്റ് 17ന് ഗുളിക കഴിക്കേണ്ടതാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. സ്കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രായഭേദമന്യേ ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അങ്കണവാടികളില്‍വെച്ച് ഗുളിക നല്‍കും. മണ്ണില്‍ കളിക്കുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയുമാണ് വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ടേപ്പ് വേം, ഹുക്ക് വേം, പിന്‍ വേം, ത്രെഡ് വേം തുടങ്ങിയ ആറോളം വിരകളാണ് അപകടകാരിയായിട്ടുള്ളത്. ഇവയുടെ ശല്യം ദൂരീകരിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി മുഴുവന്‍ ആളുകളും സഹകരിക്കണമെന്നും ദൂഷ്യവശങ്ങളുമില്ളെന്ന് കണ്ടത്തെിയ ഗുളികകളാണ് വിതരണം ചെയ്യുന്നതെന്നും സംഘം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആര്‍.സി.എച് ഓഫിസര്‍ ഡോ. മുരളീധര നല്ലൂരായ, ജില്ലാ എന്‍.ആര്‍.എച്ച്.എം ഓഫിസര്‍ ഡോ.അഷീല്‍, എ.ഇ.ഒ പുഷ്പ, നഴ്സിങ് സൂപ്രണ്ട് ത്രോസ്യമ്മ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.