എല്ലാ സ്കൂളുകളിലും കമ്പ്യൂട്ടര്‍ പദ്ധതിക്ക് തുടക്കമായി

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തില്‍ ‘എല്ലാ സ്കൂളിലും കമ്പ്യൂട്ടര്‍’ പദ്ധതി മാടായി ഗവ. ബോയ്സ് ഹൈസ്കൂളില്‍ ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗവ. സ്കൂളുകള്‍ക്ക് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 36 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്പ്യൂട്ടര്‍, സൗണ്ട് സിസ്റ്റം, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയാണ് സ്കൂളുകള്‍ക്ക് നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് 15 കമ്പ്യൂട്ടറും ചെറുകുന്ന് ഗവ. ബോയ്സ്, മാടായി ഗവ. ബോയ്സ്, ചെറുതാഴം, കൊട്ടില, പട്ടുവം ഗവ. ഹയര്‍ സെക്കന്‍ഡറി എന്നീ സ്കൂളുകള്‍ക്ക് 10 വീതവും ചെറുകുന്ന് ഗവ. ഗേള്‍സ്, നെരുവമ്പ്രം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, കല്യാശ്ശേരി, മാട്ടൂല്‍, മാടായി ഗേള്‍സ്, ചെറുകുന്ന് വെല്‍ഫെയര്‍ എന്നിവക്ക് എട്ട് വീതവും കമ്പ്യൂട്ടര്‍ നല്‍കി. മാടായി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി എന്നിവക്ക് അഞ്ച് വീതവും കല്യാശേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിക്ക് നാലും ജി.എം.യു.പി സ്കൂള്‍ പുതിയങ്ങാടിക്ക് മൂന്നും ഗവ. എല്‍.പി കുഞ്ഞിമംഗലം, ജി.എം.യു.പി പഴയങ്ങാടി, ജി.എം.യു.പി ഏഴോം, ഗവ. വെല്‍ഫയര്‍ എല്‍.പി മടക്കര, ഗവ. എല്‍.പി അരിയില്‍, ഗവ. എല്‍.പി പട്ടുവം എന്നീ സ്കൂളുകള്‍ക്ക് ഒന്നു വീതവും പട്ടുവം ഗവ. ഹരിജന്‍ വെല്‍ഫെയര്‍ എല്‍.പിക്ക് രണ്ട് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എന്നിവയാണ് അനുവദിച്ചത്. ഗവ. എല്‍.പി ചെറുകുന്ന് സൗത്, ഗവ. എല്‍.പി ചെറുകുന്ന് നോര്‍ത്, ഗവ. വെല്‍ഫെയര്‍ യു.പി വെങ്ങര എന്നിവക്ക് സൗണ്ട് സിസ്റ്റവും അനുവദിച്ചു. ഉദ്ഘാടന ചടങ്ങില്‍ എം. സുജാത സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജിത, പി.ഐ. സുഗുണന്‍, പി.പി. ദാമോദരന്‍, കെ. മനോജ് കുമാര്‍, വി. മണികണ്ഠന്‍, ടി.വി. ചന്ദ്രന്‍, ഇ.സി. വിനോദ്, സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്‍റ് വി.വി. രമേശന്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.