കൂത്തുപറമ്പ്: പിണറായി എ.കെ.ജി ഗവ.എച്ച്.എസ്.എസ് പുതിയ കെട്ടിട സമുച്ചയത്തിന്‍െറ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എയ്ഡഡ് അടക്കമുള്ള പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനം അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ കാണുമെന്ന് അദ്ദേഹം പറഞ്ഞു. ക്ളാസ് മുറികള്‍ എല്ലാ അര്‍ഥത്തിലും സ്മാര്‍ട്ട് ആക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. പഠനരീതിയില്‍ ഇതിനനുസരിച്ച മാറ്റങ്ങള്‍ വരും. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്തിനു പുറത്തുനിന്ന് അടക്കം വിദഗ്ധരുടെ ക്ളാസുകള്‍ വിദ്യാര്‍ഥികളില്‍ എത്തിക്കാനാവും. അടുത്ത ഘട്ടത്തില്‍ ഇവരോട് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങളും ഉണ്ടാവും. ഇതോടൊപ്പം ഡിജിറ്റല്‍ ലൈമുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അത്യാധുനിക സ്കൂള്‍ സമുച്ചയത്തിന്‍െറ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നുബ്രറി പോലുള്ള സംവിധാനങ്ങളും ഒരുക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്‍െറ ഭാഗമായി ഒന്നാം ക്ളാസ് മുതല്‍ തന്നെ പശ്ചാത്തല വികസനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികളും സ്വീകരിക്കും. ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഡിജിറ്റല്‍ ക്ളാസ് റൂമുകള്‍ സജ്ജീകരിക്കുക. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങള്‍ ഉദാരമതികളുടെ സഹായത്തോടെയായിരിക്കും നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കെ.കെ. രാഗേഷ് എം.പി, മുന്‍ എം.എല്‍.എ കെ.കെ. നാരായണന്‍, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സി.എന്‍. ചന്ദ്രന്‍, തലശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാജീവന്‍, പിണറായി പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. സീതമ്മ, ജില്ലാ പഞ്ചായത്ത് അംഗം പി. വിനീത തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.