കെ.എസ്.ടി.പി റോഡ് നിര്‍മാണവും ഓണാഘോഷവും: ഗതാഗതക്കുരുക്കഴിക്കാന്‍ തീരുമാനമായി

കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡ് നിര്‍മാണത്തോടൊപ്പം ഓണാഘോഷം കൂടിയത്തെുമ്പോള്‍ നഗരത്തില്‍ രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സംവിധാനമൊരുക്കും. നഗരസഭാതല ട്രാഫിക് മോണിറ്ററിങ് കമ്മിറ്റിയും സര്‍വകക്ഷിസംഘവും മറ്റ് അധികൃതരും യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ക്ക് രൂപം നല്‍കി. വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരിച്ചാല്‍ തന്നെ ഗതാഗതകുരുക്കും കെ.എസ്.ടി.പി നിര്‍മാണ പ്രവൃത്തിയുടെ വേഗത കുറവും പരിഹരിക്കാനാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്മൃതി മണ്ഡപം മുതല്‍ ട്രാഫിക് സര്‍ക്ള്‍ വരെ വാഹനപാര്‍ക്കിങ് ഒഴിവാക്കും. ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കോട്ടച്ചേരി ടൂറിസ്റ്റ് ടാക്സി സ്റ്റാന്‍ഡ് മുതല്‍ പത്മാക്ളിനിക് പരിസരം വരെ പാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തണം. പാണത്തൂര്‍, ചിറ്റാരിക്കാല്‍ കൊന്നക്കാട് ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ യാത്രക്കാരെ ഇറക്കി ടി.ബി റോഡില്‍ പാര്‍ക്ക് ചെയ്യണം. ഓണ വിപണി ലക്ഷ്യമിട്ടത്തെുന്ന വഴിയോര കച്ചവടക്കാര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് നഗരസഭയുടെ അനുമതി പത്രം വാങ്ങണം. അനധികൃത കച്ചവടം കര്‍ശനമായി തടയും. ഓണക്കാലത്ത് നഗരത്തില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നഗരസഭ പാര്‍ക്കിങ് സംവിധാനം ഒരുക്കും. നഗരത്തിലെ മോട്ടോര്‍ തൊഴിലാളികള്‍ക്കായി പ്രത്യേക ശുചിമുറി സംവിധാനം സജ്ജീകരിക്കും. നഗരത്തിലെ വന്‍കിട കെട്ടിടങ്ങളുടെ പാര്‍ക്കിങ് എരിയ വ്യാപാരകേന്ദ്രങ്ങളാക്കി മാറ്റിയെന്നും ഇതാണ് പാര്‍ക്കിങ് സംവിധാനം താറുമാറാകുന്നതിന് പ്രധാന കാരണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് തയാറാക്കാന്‍ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികളുണ്ടാവുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ചെയര്‍മാന്‍ വി.വി. രമേശന്‍ ഉറപ്പ് നല്‍കി. സബ് കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ പി. നാരായണന്‍, എം. കുഞ്ഞികൃഷ്ണന്‍, എം.പി. ജാഫര്‍, എം. ബല്‍രാജ്, സത്യന്‍ പൂച്ചക്കാട്, കാറ്റാടി കുമാരന്‍, സി.എച്ച്. കുഞ്ഞമ്പു, ജാഫര്‍ മൂവാരിക്കുണ്ട്, സത്യനാഥ്, സി.ഐ സി.കെ സുനില്‍കുമാര്‍, എസ്.ഐ ബിജുലാല്‍, എം.വി.ഐ കെ. ഭരതന്‍, കെ.എസ്.ടി.പി അധികൃതര്‍, മറ്റ് വകുപ്പ് തല അധ്യക്ഷന്മാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.