നാടിനുവേണ്ടി ഭൂമി ഒന്നും രണ്ടും തവണ നല്‍കിയാല്‍ പോരെ?

എടക്കാട്: നാടും റോഡും വികസിക്കാന്‍ സഹകരിക്കണമെന്ന് പറയാം. പക്ഷേ, ഒന്നും രണ്ടും തവണ ഭൂമി വിട്ടുകൊടുത്തവരെ ശേഷിച്ച തുണ്ടുഭൂമിയില്‍നിന്നുകൂടി ആട്ടിയോടിക്കണോ? ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എടക്കാട്, മുഴപ്പിലങ്ങാട് മേഖലയില്‍നിന്ന് സാധാരണക്കാരന്‍ ഉയര്‍ത്തുന്ന ചോദ്യം ഇന്ന് ജില്ലയിലത്തെുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ്. ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നോട്ടീസ് വന്ന് ഉറക്കം നഷ്ടപ്പെട്ട ഒന്നും രണ്ടും കുടുംബങ്ങളല്ല ഈ മേഖലയിലുള്ളത്. മുമ്പും കുടിയൊഴിക്കല്‍ഭീഷണി വന്നപ്പോള്‍ ചെറുത്തുനിന്ന നാട്ടുകാരിപ്പോള്‍ പകച്ചുനില്‍ക്കുകയാണ്. കാരണം, ജനങ്ങള്‍ക്കുവേണ്ടി സമരം ചെയ്യേണ്ടവര്‍ ഭരിക്കുമ്പോള്‍ മുന്നിലത്തെിയ നോട്ടീസിന് വല്ലാത്തൊരു ഭീഷണിസ്വരമുണ്ടെന്ന് നാട്ടുകാര്‍. ഇത് കൈപ്പറ്റിയില്ളെങ്കില്‍ നിസ്സഹകരിക്കുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് താക്കീത് നല്‍കിയാണത്രെ ഉദ്യോഗസ്ഥര്‍ മടങ്ങുന്നത്. മുഴപ്പിലങ്ങാട് ടോള്‍ ബൂത്ത് മുതല്‍ ചാല ബൈപാസ് വരെ നീളുന്ന ദേശീയപാതയോരത്തെ നിരവധി കുടുംബങ്ങളിപ്പോള്‍ ദുസ്സ്വപ്നങ്ങളാണ് കാണുന്നത്. എപ്പോഴാണ് തങ്ങള്‍ വഴിയാധാരമാവുക എന്നാണിവരുടെ ആശങ്ക. ഹൈവേ 45 മീറ്റര്‍ വീതികൂട്ടുന്നതിന്‍െറ ഭാഗമായി ഒരാഴ്ചയായി ഈ മേഖലിലെ വീടുകളിലും സ്ഥാപനങ്ങളിലും അധികൃതര്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. 220ഓളം കുടുംബങ്ങള്‍ ഈ മേഖലയില്‍ ഉത്കണ്ഠയിലാണ്. ചില ആരാധനാലയങ്ങളും സ്ഥാപനങ്ങളും സ്ഥലമെടുപ്പ് മേഖലയില്‍പെടും. ചിലരുടെ താല്‍പര്യമനുസരിച്ച് നേരത്തേ ഉണ്ടായ രൂപരേഖ പലതവണ മാറ്റിയെന്നും ആരോപണമുണ്ട്. ഈ മേഖലയിലെ ദേശീയപാത പലതവണയായി വികസിപ്പിച്ചിരുന്നു. എടക്കാട് ബൈപാസിനുവേണ്ടി രണ്ടുതവണ സ്ഥലം വിട്ടുകൊടുത്തവരും ഇപ്പോഴത്തെ സ്ഥലമെടുപ്പില്‍ വഴിയാധാരമാകുമെന്ന നിലയിലാണ്. നടാല്‍ ബൈപാസ് റോഡിലെ ചീനാരത്ത് പള്ളി, തൊട്ടടുത്ത ക്ഷേത്രത്തിന്‍െറ അരയാല്‍ത്തറ, ഇണ്ടേരി ക്ഷേത്രത്തിനടുത്തെ നാഗത്തറ, നടപ്പാത, മുഴപ്പിലങ്ങാട് ശാദുലി ജുമാമസ്ജിദ്, മുഴപ്പിലങ്ങാട് ശ്രീനാരായണമഠം, എടക്കാട് സഫാ സെന്‍റര്‍, കൊളംബസാറിലെ സ്രാമ്പി എന്നിവയും പിഴുതുമാറ്റപ്പെടുന്ന വ്യാപാരസ്ഥാപനങ്ങളും നിരവധിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.