വെട്ടിക്കൊല്ലാന്‍ ശ്രമം: പ്രതി അറസ്റ്റില്‍

ശ്രീകണ്ഠപുരം: കുടുംബസ്വത്തില്‍ മധ്യസ്ഥം വഹിച്ച് പ്രശ്ന പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചയാളെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ബന്ധു അറസ്റ്റില്‍. പയ്യാവൂര്‍ പാലയാട്ടെ പെരിഞ്ചലേരി മോഹന (49)നെയാണ് ശ്രീകണ്ഠപുരം സി.ഐ അബ്ദുല്‍ റഹീം, പയ്യാവൂര്‍ എസ്.ഐ സി. മല്ലിക എന്നിവര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച മോഹനന്‍െറ അകന്ന ബന്ധുവായ ശ്രീകണ്ഠപുരം നിടിയേങ്ങ വള്ള്യാട് കോളനിയിലെ പുതിയപുരയില്‍ ശശീന്ദ്രന്‍ (47)നെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. മോഹനന്‍െറ കുടുംബ പ്രശ്നത്തില്‍ ശശീന്ദ്രന്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച വിരോധമാണ് അക്രമത്തിന് കാരണം. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.