കേളകം: വിഷാംശം കലര്‍ന്ന പച്ചക്കറി വില്‍പന തടയുമെന്നും പരിശോധന കര്‍ശനമാക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇത്തരം പച്ചക്കറി ലോഡുകളുടെ പ്രവാഹം തുടരുന്നു. കണ്ണൂര്‍, വയനാട്, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലേക്ക് കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നാണ് പച്ചക്കറി കയറ്റിയ ലോറികള്‍ അതിര്‍ത്തി കടന്നത്തെുന്നത്. ഗൂഡല്ലൂര്‍ വഴിയും ലോറികള്‍ എത്താറുണ്ട്. ഇതിന് പുറമെ ബസുകളിലും വിഷാംശമുള്ള പച്ചക്കറി-പഴവര്‍ഗങ്ങളത്തെുന്നുണ്ടെങ്കിലും പരിശോധനയില്ല. പച്ചക്കറിക്ക് ഇതര സംസ്ഥാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്ന കേരളത്തില്‍ വിഷാംശം കലര്‍ന്ന പച്ചക്കറിയുടെ ഉപയോഗം മൂലം രോഗബാധിതരുടെ എണ്ണം പെരുകുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഇവയുടെ വില്‍പന തടയാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്‍െറ ഭാഗമായി തെക്കന്‍ ജില്ലകളില്‍ നാമമാത്ര പരിശോധന നടന്നെങ്കിലും മലബാര്‍ ജില്ലകളില്‍ പരിശോധന ശുഷ്കമായി. വയനാട് വഴിയും കൂട്ടുപുഴ വഴിയുമത്തെുന്ന പച്ചക്കറി ലോഡുകള്‍ അതിര്‍ത്തി കടന്നത്തെുന്നത് വിഷാംശ പരിശോധനയില്ലാതെയാണ്. വിഷാംശമുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍പന തടയുന്നതിന് പരിശോധന കര്‍ശനമാക്കുമെന്നും ഇവയിലെ വിഷസാന്നിധ്യം കണ്ടുപിടിക്കാന്‍ ഫീല്‍ഡ് പരിശോധന ഏര്‍പ്പെടുത്തുമെന്നും ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും വിഷമുള്ള പച്ചക്കറികള്‍ക്കെതിരെ ഉപഭോക്താക്കളെ ബോധവത്കരിക്കുമെന്നും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍പനക്കായി ശേഖരിക്കുന്ന സ്ഥലത്തുതന്നെ പരിശോധന നടത്തുമെന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമായിട്ടും പച്ചക്കറി-പഴവര്‍ഗ വിഷാംശ പരിശോധന നടപടി വൈകുന്നതിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.