ചികിത്സാ ധനസമാഹരണത്തിന് ബസുകളുടെ കാരുണ്യ സര്‍വിസ്

കീഴല്ലൂര്‍: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കുറ്റിക്കരയിലെ വിനോദ് മന്ദിരത്തില്‍ സി.എം. വിനോദ് കുമാറിന്‍െറ ചികിത്സക്ക് പണം കണ്ടത്തൊന്‍ ചാലില്‍ നിന്നുള്ള മൂന്നു ബസുകള്‍ വ്യാഴാഴ്ച കാരുണ്യ സര്‍വിസ് നടത്തി. കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. രാജന്‍ സര്‍വിസ് ഉദ്ഘാടനം ചെയ്തു. കീഴല്ലൂര്‍ ചാലിലെ സി.പി. അനീഷിന്‍െറ ഉടമസ്ഥതയിലുള്ള മാലൂര്‍-മട്ടന്നൂര്‍-ഇരിക്കൂര്‍-ശ്രീകണ്ഠപുരം റൂട്ടിലോടുന്ന തംബുരു, കണ്ണൂര്‍-അഞ്ചരക്കണ്ടി-മട്ടന്നൂര്‍-കാനാട് റൂട്ടിലെ തംബുരു, മണക്കായി-മട്ടന്നൂര്‍-കാനാട് റൂട്ടിലോടുന്ന നന്ദനം എന്നീ ബസുകളാണ് കാരുണ്യപാതയില്‍ ഓടിയത്. ഭാര്യ കെ. ബീന (36) വിനോദ് കുമാറിന് വൃക്ക നല്‍കാന്‍ തയാറാണ്. നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് ഫണ്ട് ശേഖരിക്കുന്നതിന്‍െറ ഭാഗമായാണ് ചാലില്‍ ഇ.എം.എസ് നഗര്‍ യുവ സ്വയംസഹായ സംഘത്തിന്‍െറ നേതൃത്വത്തില്‍ ബസുകള്‍ ഓടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.