ഓട്ടോ ഡ്രൈവറെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചു

പയ്യന്നൂര്‍: സി.ഐ.ടി.യു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ സദാചാര ഗുണ്ടകള്‍ ഓട്ടോയില്‍നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു. പുഞ്ചക്കാട് സ്വദേശി എം.വി. ഇസ്ഹാഖ് (32) ആണ് കൊറ്റി ഓട്ടോ സ്റ്റാന്‍ഡില്‍ ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകാന്‍ സുഹൃത്തിന്‍െറ ഓട്ടോയില്‍ കയറിയ ഇസ്ഹാഖിനെ എട്ടംഗ സംഘം ആക്രമിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ് വലതു കണ്ണിന് ക്ഷതമേറ്റു. മാസങ്ങള്‍ക്കുമുമ്പ് കൊറ്റിയില്‍ ഇതരസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയോട് സംസാരിച്ച യുവാവിനെ സദാചാര ഗുണ്ടകള്‍ ആക്രമി ച്ചിരുന്നു. ഈ വിവരം പൊലീസില്‍ അറിയിച്ച വിരോധത്തിനാണ് തന്നെ ആക്രമിച്ചതെന്ന് ഇസ്ഹാഖ് പറയുന്നു. ആക്രമിക്കുന്നതുകണ്ട് സഹപ്രവര്‍ത്തകരായ ഓട്ടോ ഡ്രൈവര്‍മാര്‍ ഓടിയത്തെിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. ഇസ്ഹാഖിനെ ആദ്യം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.