തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ബാലികക്ക് ഗുരുതര പരിക്ക്

പാനൂര്‍: കടവത്തൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. പനങ്ങാട്ട് അബ്ദുല്‍ റഷീദിന്‍െറ മകള്‍ ഫാത്തിമ(ഏഴ്)യെയാണ് വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തുവെച്ച് നായ്ക്കള്‍ ആക്രമിച്ചത്. രാവിലെ മദ്റസ വിട്ട് മറ്റ് കുട്ടികളോടൊപ്പം വരുമ്പോഴാണ് സംഭവം. തലക്കും മുഖത്തും കാലിനുമാണ് കടിയേറ്റത്. നെറ്റിയുടെ ഭാഗത്ത് കടിയേറ്റ് ശരീരഭാഗം അല്‍പം അടര്‍ന്നു. ബഹളം വെച്ചതിനെ തുടര്‍ന്നാണ് നായ്ക്കളെ അകറ്റിയത്. ഫാത്തിമയെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് മിംസ് ആശുപത്രിയിലേക്കും മാറ്റി. വ്യാഴാഴ്ച രാത്രി പ്ളാസ്റ്റിക് സര്‍ജറിയിലൂടെ നെറ്റിയുടെ അടര്‍ന്ന ഭാഗം വെച്ചുപിടിപ്പിച്ചു. കടവത്തൂര്‍ കൊയില്യത്ത് എല്‍.പി സ്കൂള്‍ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. കടവത്തൂര്‍ ടൗണില്‍ രാവിലെ നായശല്യം രൂക്ഷമാണ്. കുട്ടികളെ രക്ഷിതാക്കള്‍ രാവിലെ മദ്റസയില്‍ കൊണ്ടുവിടാറാണ് പതിവ്. നിരവധി നായ്ക്കള്‍ ടൗണില്‍ അലഞ്ഞുതിരിയുന്നുണ്ട്. പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ളെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.