കൂത്തുപറമ്പില്‍ സി.പി.എം ഓഫിസിന് നേരെ ആക്രമണം

കൂത്തുപറമ്പ്: തൊക്കിലങ്ങാടി ടൗണിലെ സി.പി.എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം. കെട്ടിടത്തിന്‍െറ ഓട് തകര്‍ത്ത് അകത്തുകടന്ന ആക്രമികള്‍ ഓഫിസിലെ ടി.വിയും ഫര്‍ണിച്ചറും നേതാക്കളുടെ ഫോട്ടോയും തകര്‍ത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. സമീപത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും പതാകയും നശിപ്പിച്ചു. ശബ്ദംകേട്ട് ആളുകള്‍ എത്തുമ്പോഴേക്കും ആക്രമികള്‍ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ആക്രമിയുടേതെന്ന് കരുതുന്ന ചെരിപ്പ് ഓഫിസില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. സി.പി.എം ഓഫിസിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ജില്ലാ പൊലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുദിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി വത്സന്‍ പനോളി, സി.പി.എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി കെ. ധനഞ്ജയന്‍, നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊക്കിലങ്ങാടിയില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എം. മധുസൂദന്‍െറ പരാതിയില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.