രാജവെമ്പാലയുടെ മുട്ട വിരിഞ്ഞില്ല; പ്രതീക്ഷയോടെ അടുത്തശ്രമം

പാപ്പിനിശ്ശേരി: പറശ്ശിനിക്കടവ് സ്നേക് പാര്‍ക്കില്‍ രാജവെമ്പാലയുടെ മുട്ട വിരിയിച്ച് പ്രജനനം നടത്താനുള്ള ആദ്യശ്രമം വിജയിച്ചില്ല. മുട്ട വിരിയിക്കാനുള്ള അടുത്തശ്രമത്തിന് തുടക്കമിട്ടു. പ്രതീക്ഷയോടെയാണ് അടുത്ത ശ്രമമെന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് രാജവെമ്പാലയെ ഇണചേര്‍ക്കാനുള്ള ശ്രമം ആരംഭിച്ചത്. രണ്ടു ആണ്‍രാജവെമ്പാലകള്‍ തമ്മിലുള്ള കടുത്ത പോരാട്ടം ദിവസങ്ങളോളം നടന്നിരുന്നു. ഇതില്‍ വിജയം കൈവരിച്ചവനുമായാണ് പെണ്‍ രാജവെമ്പാല ഇണചേര്‍ന്നത്. കേരളത്തില്‍തന്നെ ഇത്തരം സംഭവം ആദ്യം നടക്കുന്നതിനാല്‍ നാഷനല്‍ ജിയോഗ്രഫി ചാനലും ഡിസ്കവറി ചാനലും പാര്‍ക്കിലത്തെി പാമ്പുകളുടെ പോരാട്ടം ചിത്രീകരിച്ചിരുന്നു. ഇതുകാണാന്‍ ആയിരക്കണക്കിന് ജനങ്ങളും എത്തിയിരുന്നു. ഒടുവില്‍ രാജവെമ്പാല ഇണചേര്‍ന്നതിനുശേഷം മുട്ട വിരിയിക്കാനായി 2500 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള പ്രത്യേക കൂടുണ്ടാക്കി. ഇതില്‍ ഇലകള്‍ ചേര്‍ത്തുവെച്ചാണ് രാജവെമ്പാല മുട്ടയിട്ടത്. 20ഓളം മുട്ടകള്‍ ഉണ്ടായിരുന്നായി അധികൃതര്‍ പറഞ്ഞു. 90-100 ദിവസത്തിനുള്ളിലാണ് രാജവെമ്പാലയുടെ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തെത്തേണ്ടത്. എന്നാല്‍, ഈ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുട്ട വിരിയാത്ത സാഹചര്യത്തില്‍ ഇവയുടെ കൂട് പൊളിച്ചുനോക്കിയപ്പോഴാണ് മുട്ട വിരിയാതെ കണ്ടത്. രാജവെമ്പാലയുടെ മുട്ടയിടുന്നതുവരെയുള്ള പ്രക്രിയ വന്‍ വിജയമാണെന്ന് പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തിലെ പ്രധാന വെറ്ററിനറി ഓഫിസറായ ഡോ. അഹമ്മദ്സിയ ‘മാധ്യമ’ത്തോട് പറഞ്ഞു. രാജവെമ്പാലയുടെ മുട്ട വിരിയാത്തത് ഫംഗസ്, കാലാവസ്ഥാവ്യതിയാനം കൊണ്ടല്ളെന്നും അദ്ദേഹം പറഞ്ഞു. ഇതേപ്പറ്റി വിദഗ്ധ പഠനത്തിനും നിര്‍ദേശത്തിനുമായി മംഗളൂരുവിലെ അങ്കുമ്പയിലെ ഗൗരീശങ്കര്‍ വിദഗ്ധ പരിശോധന നടത്തിയതിനുശേഷം അറിയിക്കുമെന്നും പറഞ്ഞു. മംഗളൂരുവിലെ അങ്കുമ്പയിലാണ് ഇതിനുമുന്നേ രാജവെമ്പാലകള്‍ മുട്ടയിട്ടതും വിരിയിച്ചതും. ഇതിനായുള്ള ശ്രമം ഏതാനും ദിവസങ്ങള്‍ക്കകം ആരംഭിക്കും. ഡിസംബര്‍-ജനുവരിയോടെ വീണ്ടും ഇണചേരല്‍ പ്രക്രിയക്ക് തുടക്കമിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.