പിതൃസ്മരണയില്‍ ബലിതര്‍പ്പണം

കണ്ണൂര്‍: ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി പിതൃപുണ്യംതേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പയ്യാമ്പലം കടപ്പുറം, തലശ്ശേരി തലായി കടപ്പുറം എന്നിവിടങ്ങളിലും വിവിധ ക്ഷേത്രപരിസരങ്ങളിലും ബലികര്‍മത്തിനായി പ്രത്യേക സൗകര്യങ്ങളൊരുക്കിയ സ്ഥലങ്ങളിലുമാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. പുലര്‍ച്ചെ മുതല്‍തന്നെ ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. പയ്യാമ്പലം കടപ്പുറത്ത് സീനിയര്‍ സിറ്റിസണ്‍സ്ഫോറം, ശ്രേഷ്ഠാചാര സഭ, താവക്കര വലിയവളപ്പ് കാവ് സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണം നടന്നു. ബലികര്‍മങ്ങളില്‍ പങ്കെടുക്കാനത്തെിയവര്‍ക്ക് സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രഭാതഭക്ഷണം നല്‍കി. തലശ്ശേരി തൃക്കൈ ശിവക്ഷേത്രത്തിന്‍െറയും ബാലഗോപാല മഠത്തിന്‍െറയും ആഭിമുഖ്യത്തില്‍ തലായി സമുദ്രതീരത്ത് നടന്ന ബലിതര്‍പ്പണചടങ്ങിന് ആചാര്യന്‍ പാനൂര്‍ ഏലാങ്കോട് ശ്രീകൃഷ്ണക്ഷേത്രം മേല്‍ശാന്തി കെ.കെ. വാസു മുഖ്യകാര്‍മികത്വം വഹിച്ചു. ധര്‍മടം പരിക്കടവ് റോഡിലെ അഴിമുഖതീരത്തും തലശ്ശേരി ജഗന്നാഥക്ഷേത്ര പരിസരത്തും പിതൃതര്‍പ്പണ ചടങ്ങുകള്‍ നടന്നു. തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടന്ന ബലികര്‍മങ്ങള്‍ക്ക് നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. കാര്‍ത്തികപുരം ധര്‍മശാസ്താ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണവും വാവുബലിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.