വൈവിധ്യ വിഭവങ്ങളൊരുക്കി പയര്‍ വര്‍ഷാചരണം

അഞ്ചരക്കണ്ടി: പരിപ്പുവട മുതല്‍ പ്രഥമന്‍വരെയുള്ള വൈവിധ്യ വിഭവങ്ങളൊരുക്കി പയര്‍ വര്‍ഷാചരണം. അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിന്‍െറ ഭാഗമായാണ് മുരിങ്ങേരി യു.പി സ്കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പയര്‍വിഭവങ്ങളുടെ പ്രദര്‍ശനമേള സംഘടിപ്പിച്ചത്. ഉഴുന്നുവട, പരിപ്പുവട, ചെറുപയര്‍ പൊങ്ങിച്ചത്, വന്‍പയര്‍ തോരന്‍, കൂട്ടുകറി, പ്രഥമന്‍ തുടങ്ങി മുപ്പതോളം വിഭവങ്ങളാണ് പയര്‍കൊണ്ടുണ്ടാക്കിയത്. പോഷകഘടകം അടങ്ങിയ പയര്‍വര്‍ഗം ആഹാരത്തില്‍ കൂടുതല്‍ കഴിക്കാന്‍ പ്രേരണയേകുന്നതിനാണ് 2016 അന്താരാഷ്ട്ര പയര്‍വര്‍ഷമായി ആചരിക്കുന്നത്. മലപ്പട്ടം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ബേബി ലതിക, ഇ.എം. ശ്രീകേഷ്, ബി.വി. ഷൈന എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.