സ്ഥലത്തിന് അധികവില: സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലം കടന്നുപോകുന്ന സ്ഥലത്തിന് അധികവില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും. പ്രശ്നവുമായി ബന്ധപ്പെട്ട് റവന്യൂ, പൊതുമരാമത്ത്, ധനകാര്യ വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കും. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍െറ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘമാണ് മന്ത്രിമാരെ കാണുന്നത്. യോഗം അഡ്വ.പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എച്ച്. ശിവദത്ത് അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി. ദാമോദരന്‍, വൈസ് പ്രസിഡന്‍റ് അനിത ഗംഗാധരന്‍, എ. ഹമീദ് ഹാജി, പുത്തൂര്‍ അഹമ്മദ് കുഞ്ഞി ഹാജി, മടിക്കൈ കമ്മാരന്‍, ബി.എം. അസ്ലം, എ.വി. വാമകൃഷ്ണന്‍, എ. ദാമോദരന്‍, മടിയന്‍ വി.കമ്മാരന്‍, എസ്.കെ. കുട്ടന്‍, സി. യൂസഫ് ഹാജി, ടി. മുഹമ്മദ് അസ്ലം, കല്ലട്ര ഇബ്രാഹിം ഹാജി, സുറൂര്‍ മൊയ്തു ഹാജി, എം. ഹമീദ് ഹാജി, പി.എം. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.