തൃക്കരിപ്പൂര്‍: മാവിലാക്കടപ്പുറം അഴിമുഖം കേന്ദ്രീകരിച്ച് കവ്വായിക്കായലില്‍ നടക്കുന്ന അനധികൃത മണലൂറ്റലിനെതിരെ പ്രതിഷേധമിരമ്പി. വലിയപറമ്പ് പഞ്ചായത്ത് ഭരണസമിതിയുടേയും മത്സ്യത്തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷനില്‍ നിരവധിപേര്‍ പങ്കെടുത്തു. ടി.പി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. കെ.വി. ഗംഗാധരന്‍, കാറ്റാടി കുമാരന്‍, എന്‍.കെ. ഹമീദ് ഹാജി, എം.ബി. ഭാസ്കരന്‍, കരണത്ത് മധുസൂദനന്‍, കെ.എം.സി. ഇബ്രാഹീം, പി.പി. ഭരതന്‍, സുമ കണ്ണന്‍, കെ. മാധവന്‍ ഒരിയറ, സി. വിജയന്‍, ഒ.കെ. വിജയന്‍, മുട്ടത്ത് രാഘവന്‍ എന്നിവര്‍ സംസാരിച്ചു. എം. അബ്ദുസ്സലാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.