പയ്യന്നൂര്‍: കനത്ത ചൂടിനൊപ്പം മണ്ണെടുപ്പും കല്‍വെട്ടും വ്യാപകമായതോടെ കാനായി കാനത്തിനും അകാല ചരമം. വേനല്‍ക്കാലങ്ങളില്‍ പോലും സുലഭമായി വെള്ളം ലഭിച്ചിരുന്ന കാനത്തിലെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചു. പയ്യന്നൂര്‍ നഗരസഭയിലെ പ്രകൃതി രമണീയവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതുമായ കാനത്തിലെ നീര്‍ച്ചാലുകള്‍ ഏപ്രിലില്‍തന്നെ ഇല്ലാതായി. വെള്ളം പൂര്‍ണമായും വറ്റുന്നതോടെ പ്രദേശത്തെ നിരവധി ജീവജാലങ്ങളും ചത്തുവീഴും. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നടത്തിയ പക്ഷി സര്‍വേയില്‍ 40 ഇനങ്ങളിലധികം പക്ഷികളെ നിരീക്ഷിച്ചിരുന്നു. ഇതില്‍ കേരളത്തിലെ അപൂര്‍വമായ ഇനങ്ങളും പെടും. കാനത്തിലെ സുലഭമായ വെള്ളമാണ് പക്ഷികളെ ഇവിടെ നിലനിര്‍ത്തുന്നത്. പന്നി, മുള്ളന്‍പന്നി, കുറുക്കന്‍, കീരി, ഉടുമ്പ്, വെരുക്, മുയല്‍ തുടങ്ങിയ ജീവജാലങ്ങളും ഈ പ്രദേശങ്ങളിലുണ്ട്. ഇവക്കെല്ലാം കാനത്തിന്‍െറ നാശം നിലനില്‍പ്പിനു ഭീഷണിയാവും. കാനത്തിലേക്ക് ഒഴുകിവരുന്ന നീര്‍ച്ചാല്‍ മുകളിലുള്ള വിശാലമായ പാറയുടെ സംഭാവനയാണ്. ഈ പാറയില്‍ ചെങ്കല്‍പ്പണകള്‍ വന്നതും സമീപത്തെ മണ്ണെടുപ്പും റബര്‍ കൃഷിയും എല്ലാം കാനത്തിന് ഭീഷണിയായി. ഇതിനു പുറമെ ഈ വര്‍ഷത്തെ കനത്ത ചൂടുമായപ്പോള്‍ ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളില്‍ പ്രധാനമായ ഈ നീരുറവ അകാല ചരമഗതി പ്രാപിക്കുകയാണ്. കേരളത്തിന്‍െറ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ പോലും കാനത്തിന്‍െറയും വെള്ളചാട്ടത്തിന്‍െറയും സൗന്ദര്യം ആസ്വദിക്കാന്‍ കാനായിയിലത്തെുക പതിവാണ്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സ്ഥിതിപോലും ഉണ്ടായിരുന്നു. ഈ കാഴ്ചയുടെ സൗന്ദര്യമാണ് അസ്തമിക്കുന്നത്. കാനത്തിന്‍െറ ഒരു വര്‍ഷത്തെ ഋതുപകര്‍ച്ചകള്‍ കാമറയില്‍ പകര്‍ത്തി ബാബു കാമ്പ്രത്ത് സംവിധാനം ചെയ്ത ഡോക്യുമെന്‍ററി നിരവധി പുരസ്കാരങ്ങള്‍ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.