ചെറുപുഴ: കോഴിച്ചാല്‍ ജലനിധി പദ്ധതിയുടെ പേരില്‍ കാര്യങ്കോട് പുഴയില്‍ കരിങ്കല്ല് കൊണ്ട് അനധികൃതമായി ബണ്ട് നിര്‍മിച്ചു. നീരൊഴുക്കു തടസ്സപ്പെടും വിധം പുഴകളില്‍ നിര്‍മാണ പ്രവൃത്തികള്‍ പാടില്ളെന്നിരിക്കെയാണ് അനധികൃതമായി ബണ്ട് നിര്‍മാണം നടന്നിരിക്കുന്നത്. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കോഴിച്ചാല്‍ റവന്യൂവിലാണ് പുഴക്ക് കുറുകെ ബണ്ട് നിര്‍മിച്ചിട്ടുള്ളത്. കരിങ്കല്ല് കൊണ്ട് കെട്ടി പ്ളാസ്റ്റിക് ഷീറ്റ് വിരിച്ച് വെള്ളം സംഭരിച്ച് ജലനിധി പദ്ധതി ടാങ്കിലേക്ക് വെള്ളം പമ്പുചെയ്യുകയാണ്. വേനല്‍ കടുത്തതോടെ മോട്ടോര്‍ ഉപയോഗിച്ച് പുഴയില്‍ നിന്ന് വെള്ളം പമ്പുചെയ്യാന്‍ പാടില്ളെന്ന് ഉത്തരവിറക്കിയ പഞ്ചായത്തിന്‍െറ മൗനാനുവാദത്തോടെയാണ് ഇവിടെ നിന്ന് ഇപ്പോള്‍ വെള്ളമെടുക്കുന്നത്. പുഴക്കു കുറുകെ ബണ്ട് നിര്‍മിച്ചതോടെ പുഴയുടെ മീന്തുള്ളി, പുളിങ്ങോം ഭാഗങ്ങളിലേക്കുള്ള നീരൊഴുക്ക് കുത്തനെ കുറഞ്ഞു. പുഴയുടെ തീരങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴുകയും ചെയ്തിട്ടുണ്ട്. കോഴിച്ചാല്‍ ജലനിധി പദ്ധതിക്കായി പുഴയോരത്തു തന്നെ കിണര്‍ കുഴിച്ച് മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ട്. വേനലായതോടെ കിണറില്‍ ജലനിരപ്പ് താഴ്ന്നിരുന്നു. കിണറിന് ആഴം കൂട്ടാന്‍ ശ്രമിക്കാതെയാണ് പുഴയില്‍ തന്നെ കൂറ്റന്‍ ബണ്ട് നിര്‍മിച്ച് വെള്ളമെടുക്കുന്നത്. പുഴയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണ് കാക്കടവ് ഭാഗത്ത് നിന്ന് പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പിലേക്കും ഏഴിമല നേവല്‍ അക്കാദമിയിലേക്കും ചീമേനി തുറന്ന ജയിലിലേക്കും വെള്ളം സംഭരിക്കുന്നത്. പുഴ കടന്നുപോകുന്ന ചെറുപുഴ, പെരിങ്ങോം വയക്കര, ഈസ്റ്റ് എളേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ ഇങ്ങനെ അനധികൃതമായി ജലസംഭരണികള്‍ ഉണ്ടാക്കുന്നതിനാല്‍ വേനല്‍ തുടങ്ങുന്നതോടെ പുഴയിലെ നീരൊഴുക്ക് നിലക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.