കിണറുകള്‍ മലിനമായി; നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള താഴ്വാര പ്രദേശമായ കല്ളേരിക്കരയില്‍ കിണറുകള്‍ മലിനമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നിര്‍മാണ പ്രവൃത്തികള്‍ക്കായി വിമാനത്താവളത്തിലേക്ക് കൂറ്റന്‍ വാഹനങ്ങള്‍ നിരന്തരം സഞ്ചരിക്കുന്നത് കാരണം വാഴാന്തോട്-കാര റോഡ് പൂര്‍ണമായും തകരുകയും സമീപത്തെ വീടുകളും സ്ഥാപനങ്ങളും പൊടിയില്‍ മുങ്ങുകയും ചെയ്തു. പദ്ധതി പ്രദേശത്തുനിന്ന് വന്‍തോതില്‍ പൊടിപടലങ്ങള്‍ വയലാട്ടില്‍, കല്ളേരിക്കര തുടങ്ങിയ താഴ്വര പ്രദേശങ്ങളിലെ വീട്ടുകിണറുകളില്‍ അടിഞ്ഞുകൂടി. പൊടി നിറഞ്ഞ് ദുര്‍ഗന്ധം അനുഭവപ്പെടുകയും കുടിവെള്ളത്തിന് ക്ഷാമം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞത്. ഇരിട്ടി ഡിവൈ.എസ്.പി കെ. സുദര്‍ശനന്‍, മട്ടന്നൂര്‍ എസ്.ഐ വിനീഷ് കുമാര്‍, മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ഭാസ്കരന്‍, കിയാല്‍ പ്രൊജക്ട് എന്‍ജിനീയര്‍ കെ.പി. ജോസ്, പി.ആര്‍.ഒ കെ. അജയകുമാര്‍, ഇടതുമുന്നണി സ്ഥാനാര്‍ഥി ഇ.പി. ജയരാജന്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു ഏളക്കുഴി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. പുരുഷോത്തമന്‍ എന്നിവര്‍ സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി. മഴക്കാലം വരെ പ്രദേശവാസികള്‍ക്ക് ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ധാരണയായി. ഓരോ പുനരധിവാസ കേന്ദ്രത്തിലും കുഴല്‍കിണര്‍ കുഴിക്കാനും തീരുമാനമായതോടെ നാട്ടുകാര്‍ സമരം പിന്‍വലിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.