പേരാവൂര്‍: കുടിവെള്ളമില്ലാതെ പ്രയാസത്തിലായ മാലൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ വീട്ടുമുറ്റത്ത് കുഴിച്ച കുഴല്‍കിണറില്‍നിന്ന് നിലക്കാത്ത ജലപ്രവാഹം. വെള്ളിയാഴ്ച കിണര്‍ കുഴിക്കാന്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ജലപ്രവാഹം തുടങ്ങിയത്. കുഴല്‍കിണറിലിറക്കിയ പൈപ്പിന് മുകളിലൂടെ വെള്ളം ഒരടിയോളം പൊക്കത്തില്‍ കവിഞ്ഞ് മറിയുകയായിരുന്നു. നിമിഷ നേരം കൊണ്ട് പരിസരത്താകെ വെള്ളം നിറഞ്ഞു. 135 അടി ആഴത്തിലാണ് കിണര്‍ കുഴിച്ചത്. അപ്പോഴേക്കും വെള്ളം മുകളിലോട്ട് കുതിക്കുകയായിരുന്നു. സംഭവം കേട്ടറിഞ്ഞ് നിരവധിയാളുകളാണ് ഇവിടെയത്തെുന്നത്. മാലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനടുത്ത് മലമുകളിലാണ് ചന്ദ്രശേഖരന്‍െറ വീട്. പ്രദേശമാകെ കുടിവെള്ളത്തിന് പരക്കം പായുമ്പോഴാണ് ഈ അമ്പരപ്പിക്കുന്ന കാഴ്ച. വെള്ളം പാഴാകുന്നത് തടയാന്‍ കുഴല്‍കിണറിന്‍െറ പൈപ്പിന് മുകളില്‍ വലിയ കല്ല് വെച്ചെങ്കിലും ജലപ്രവാഹത്തിന്‍െറ ശക്തിയില്‍ ഇത് നീങ്ങിപ്പോയി. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. രണ്ടു ദിവസത്തോളം പ്രവാഹം തുടരാന്‍ സാധ്യതയുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഭൂഗര്‍ഭ ജലം ഇത്തരത്തില്‍ പാഴാകുമ്പോള്‍ സമീപത്തെ കിണറുകളില്‍ തീരെ വെള്ളം കിട്ടാത്ത അവസ്ഥയായിരിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.