ശ്രീകണ്ഠപുരം: ചിത്രകാരന്‍ എബി എന്‍. ജോസഫിനെയും സുഹൃത്തും സംവിധായകനുമായ അനില്‍ ആദിത്യനെയും നിടിയേങ്ങ കക്കണ്ണംപാറയിലെ സര്‍ക്കാര്‍ കലാഗ്രാമത്തില്‍ നിന്ന് അര്‍ധരാത്രിയില്‍ ഇറക്കിവിട്ടതായി പരാതി. നിരവധി ചിത്രകാരന്മാര്‍ക്കും ശില്‍പികള്‍ക്കും ഒരേ സമയം താമസിച്ചു കലാ സൃഷ്ടി നടത്തുന്നതിനാണ് ശ്രീകണ്ഠപുരം കക്കണ്ണന്‍പാറയില്‍ കലാഗ്രാമം സ്ഥാപിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് ഇരുവരും കലാഗ്രാമത്തിലത്തെിയത്. ജീവനക്കാര്‍ ഇരുവര്‍ക്കും താമസിക്കാന്‍ മുറി നല്‍കി. എന്നാല്‍, രാത്രി 12ഓടെ ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം ഷിബു കലാഗ്രാമത്തിലെ ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ട് വിശേഷങ്ങള്‍ തിരക്കുന്നതിനിടെ എബിയും അനിലും മുറിയല്‍ താമസിക്കുന്നുണ്ടെന്ന് ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ കലാഗ്രാമത്തില്‍ താമസിക്കാന്‍ ആര്‍ക്കും അനുമതിയില്ളെന്നും സര്‍ക്കാര്‍ തീരുമാനിച്ച പരിപാടിക്ക് വരുന്ന കലാകാരന്മാരെ മാത്രമേ താമസിപ്പിക്കാവൂവെന്നും എബിയെയും സുഹൃത്തിനെയും ഇറക്കി വിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തുവത്രേ. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ ഇരുവരോടും മുറി ഒഴിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അര്‍ധരാത്രിയില്‍ മുറി ഒഴിയില്ളെന്നും കലാകാരന്മാര്‍ക്ക് താമസിക്കാനുള്ള സ്ഥലമാണിതെന്നും എബി പറഞ്ഞു. വാക്കേറ്റം രൂക്ഷമായതോടെ വിവരമറിഞ്ഞ് സി.പി.എം ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി പി.വി. ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് എന്നിവര്‍ സ്ഥലത്തത്തെി. ഇവര്‍ വൈക്കം ഷിബുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെങ്കിലും നിലപാടില്‍ മാറ്റം വരുത്താന്‍ തയാറായില്ല. പ്രശ്നം സംഘര്‍ഷാവസ്ഥയിലത്തെിയതോടെ ശ്രീകണ്ഠപുരം പൊലീസും സ്ഥലത്തത്തെി. കലാഗ്രാമത്തില്‍ താമസിക്കാന്‍ അനുവദിക്കില്ളെങ്കില്‍ എവിടെയും പോകില്ളെന്ന് പറഞ്ഞ് എബി എന്‍. ജോസഫ് കലാഗ്രാമത്തിന്‍െറ മുറ്റത്ത് കുത്തിയിരിപ്പ് സമരം തുടങ്ങി. ഏറെ വൈകി പുലര്‍ച്ചെ 2.30ഓടെ ഇരുവരെയും അവിടെ താമസിപ്പിക്കാന്‍ വൈക്കം ഷിബു ഫോണിലൂടെ അനുമതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യസംഘം നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ശ്രീകണ്ഠപുരത്ത് വായ മൂടിക്കെട്ടി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.