കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റം

കണ്ണൂര്‍: പള്ളിക്കുന്ന്് സോണല്‍ ഓഫിസ് പ്രവര്‍ത്തനത്തെച്ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാക്കേറ്റം. കൗണ്‍സിലര്‍ പി.കെ. രാഗേഷും കോര്‍പറേഷന്‍ സെക്രട്ടറി വി.ജെ. കുര്യനും തമ്മിലാണ് വാക്കേറ്റമുണ്ടായത്. സ്വന്തം താല്‍പര്യത്തിന് അനുസൃതമായി സെക്രട്ടറി ചില അജണ്ടകള്‍ യോഗത്തില്‍ ഉള്‍പ്പെടുത്തുകയാണെന്ന് രാഗേഷ് ആരോപിച്ചു. ഉപസമിതികള്‍ തീരുമാനിച്ച കാര്യങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരത്തിനായി ചര്‍ച്ച ചെയ്യേണ്ടതില്ളെന്ന് സെക്രട്ടറി തെറ്റായ വിവരം നല്‍കിയെന്നും രാഗേഷ് പറഞ്ഞു. എന്നാല്‍, രാഗേഷ് വ്യക്തിപരമായി സെക്രട്ടറിയെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. മേയറുടെ അനുവാദത്തോടെ ആരോപണത്തിന് മറുപടി പറഞ്ഞ സെക്രട്ടറി, രാഗേഷ് വ്യക്തിപരമായി അപമാനിക്കുകയാണെന്നും ഇദ്ദേഹത്തിന്‍െറ ഇത്തരം പ്രവൃത്തികള്‍ മൂലം പള്ളിക്കുന്നില്‍ നിരവധി സെക്രട്ടറിമാര്‍ സ്ഥലം മാറ്റപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ഇതോടെ ഡെസ്കിലടിച്ച് എഴുന്നേറ്റ രാഗേഷ്, സെക്രട്ടറിക്കെതിരെ കടുത്ത വാക്കുകളുമായി രംഗത്തത്തെി. ആവശ്യമില്ലാത്ത കാര്യങ്ങള്‍ സെക്രട്ടറി പറയേണ്ടതില്ളെന്നും ആരോപണത്തില്‍ മാപ്പുപറയണമെന്നും രാഗേഷ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സെക്രട്ടറി ഉപയോഗിച്ച വാക്ക് പിന്‍വലിച്ചതിന് ശേഷമാണ് തര്‍ക്കം അവസാനിച്ചത്. പയ്യാമ്പലം പൊതുശ്മശാനവുമായി ബന്ധപ്പെട്ടും തര്‍ക്കമുണ്ടായി. ശ്മശാനം കോര്‍പറേഷന്‍ ഏറ്റെടുത്തതിനുശേഷം നടപടിക്രമങ്ങള്‍ സുതാര്യമല്ളെന്ന് അംഗങ്ങള്‍ പറഞ്ഞു. ശ്മശാനം സംബന്ധിച്ച രേഖകള്‍ പൂര്‍ണമായും കോര്‍പറേഷന്‍ പക്കല്‍ ഇല്ളെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ. മോഹനന്‍ പറഞ്ഞു. സ്ഥലം ഏറ്റെടുത്തതു മുതലുള്ള എല്ലാ രേഖകളും തന്‍െറ പക്കലുണ്ടെന്ന് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കൂടിയായ പി.കെ. രാഗേഷ് ചര്‍ച്ചയില്‍ പറഞ്ഞു. ഇതിനാലാണ് പയ്യാമ്പലം പൊതുശ്മശാനവുമായി ബന്ധപ്പെട്ട കേസുകളില്‍ തനിക്ക് അനുകൂലമായ വിധി ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.ഒ. മോഹനന്‍ ഉന്നയിച്ച ചര്‍ച്ചക്ക് പള്ളിക്കുന്ന് സോണല്‍ ഓഫിസ് സെക്രട്ടറി മറുപടി പറഞ്ഞു. ശുചീകരണ തൊഴിലാളികളുടെ എണ്ണം കോര്‍പറേഷന്‍ ആയി മാറിയതിനനുസരിച്ച് വര്‍ധിച്ചിട്ടില്ല. ഇതിനാല്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ളെന്നും യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. ശുചീകരണ നടപടികള്‍ കാര്യക്ഷമമാക്കാന്‍ നടപടിയെടുക്കുമെന്ന് മേയര്‍ ഇ.പി. ലത പറഞ്ഞു. പൊടിക്കുണ്ട് സ്ഫോടനത്തില്‍ നാശം സംഭവിച്ച വീടുകള്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്നതിന് കാലതാമസം സംഭവിച്ചെന്നും അടിയന്തരമായി സഹായമത്തെിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടുമുള്ള പ്രമേയം കൗണ്‍സില്‍ പാസാക്കി. പൊടിക്കുണ്ട് കൗണ്‍സിലര്‍ ടി. രവീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.