കണ്ണൂര്‍:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലത്തിലും രണ്ട് വീതം ഫൈ്ളയിങ് സ്ക്വാഡിനെയും സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമിനെയും പരിശോധനക്ക് നിയോഗിച്ചിട്ടുണ്ട്. അതിനാല്‍ 50,000 രൂപയില്‍ കൂടുതല്‍ പണം വാഹനങ്ങളിലും മറ്റും കൊണ്ടുപോകുന്നവര്‍ രേഖകള്‍ കൈവശം വെക്കണമെന്നും പരിശോധനാടീമിന് നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. രേഖകളില്ലാതെ കൂടുതല്‍ പണം കൈവശം വെക്കുന്നത് കണ്ടത്തെിയാല്‍ തുക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടുന്നതും പണം കൈവശം വെച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഇത്തരം കേസുകള്‍ പരിശോധിക്കാന്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ചെയര്‍മാനും ഫിനാന്‍സ് ഓഫിസര്‍ കണ്‍വീനറുമായി അപ്പീല്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അപ്പീല്‍ കമ്മിറ്റി കണ്‍വീനറെ 8547616038 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.