പഴയങ്ങാടി: ടൗണിലെ കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയയാള്‍ മേശവലിപ്പില്‍നിന്ന് 72,000 രൂപ കവര്‍ന്നു. മാടായി പള്ളിക്ക് മുന്‍വശത്തെ എസ്.ആര്‍ ബ്രദേഴ്സിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കെ.സി. ശഫീഖ്, റഫീഖ് സഹോദരങ്ങളുടെ ഉടമസ്ഥതയിലാണ് കട. ഇരുവരും ഇവിടെയുള്ളപ്പോള്‍ ചതുര രൂപത്തിലുള്ള തര്‍മോകോള്‍ പ്ളേറ്റ് അന്വേഷിച്ച് ഒരാള്‍ എത്തി. ഈ സമയം ശഫീഖ് മറ്റൊരാള്‍ക്ക് നെറ്റ് മുറിച്ചു കൊടുക്കുകയായിരുന്നു. റഫീഖ് ചതുര പ്ളേറ്റിന്‍െറ മാതൃക ഗോഡൗണില്‍ നിന്നത്തെിച്ച്, വാങ്ങാനത്തെിയയാള്‍ക്ക് കാണിച്ചുകൊടുത്തു. എന്നാല്‍, ഉടന്‍ വരാമെന്ന് പറഞ്ഞ് ഇയാള്‍ പോയി. നെറ്റ് വാങ്ങിയയാള്‍ക്ക് ബാക്കി പണം നല്‍കാന്‍ മേശ വലിപ്പ് തുറന്നപ്പോഴാണ് ബാഗില്‍ നിന്ന് 72,000 രൂപ കവര്‍ന്നതായി ശ്രദ്ധയില്‍പെട്ടത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.