കണ്ണൂര്‍: തലശ്ശേരി നഗരസഭാംഗമായ വനിതയോട് എസ്.ഐ അപമര്യാദയായി പെരുമാറിയെന്ന് വനിതാ കമീഷനില്‍ പരാതി. ഏപ്രില്‍ 25 ന് തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ പോയ തന്‍െറ കൈയില്‍ എസ്.ഐ കയറിപ്പിടിച്ചെന്നും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെന്നുമാണ് പരാതി.കെ.എ.പിയില്‍ കാസര്‍കോട് ജില്ലാ റാങ്ക് ലിസ്റ്റില്‍ വന്ന യുവതിക്ക് ഗര്‍ഭിണിയായതിനാല്‍ ശാരീരിക ക്ഷമതാ പരിശോധനക്ക് ഹാജരാവാനാവില്ളെന്ന് അറിയിച്ചിട്ടും പരിഗണിച്ചില്ളെന്ന പരാതിയും കമീഷന് മുന്നില്‍ വന്നു. അടുത്ത പരീക്ഷ പ്രായപരിധി കാരണം എഴുതാനാവാത്ത ഉദ്യോഗാര്‍ഥിയെ ഇനിവരുന്ന പരീക്ഷ പാസായവരുടെ കൂടെയുള്ള ഫിസിക്കല്‍ ടെസ്റ്റിന് പരിഗണിക്കണമെന്ന് ആവശ്യപ്പെടാന്‍ ഫുള്‍കമീഷന് വിട്ടു. പരാതി നല്‍കിയവര്‍ നിര്‍ബന്ധമായും ഹാജരാവണമെന്ന് കമീഷനംഗം അഡ്വ.നൂര്‍ബിന റഷീദ് പറഞ്ഞു. തുടര്‍ച്ചയായി എതിര്‍കക്ഷി വന്നില്ളെങ്കില്‍ മൊഴി രേഖപ്പെടുത്തി ഫുള്‍ കമീഷന് വിടുകയാണ് പതിവ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കാനും മറ്റും ബോധവത്കരണത്തിനായി കമീഷന്‍െറ ആഭിമുഖ്യത്തിലുള്ള കലാലയജ്യോതി പദ്ധതി ശക്തിപ്പെടുത്തും.52 കേസുകള്‍ പരിഗണിച്ചു. 31 എണ്ണം തീര്‍പ്പാക്കി. ഒമ്പതെണ്ണം പൊലീസ് റിപ്പോര്‍ട്ടിനയച്ചു. രണ്ടു കേസുകള്‍ ഫുള്‍കമീഷന് വിട്ടു. 10 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അഞ്ച് പുതിയ പരാതികളാണ് ലഭിച്ചത്. അഭിഭാഷകരായ ഒ.കെ. പത്മപ്രിയ, അനില്‍ റാണി, ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.