ഇരിട്ടി/പയ്യന്നൂര്‍: മതിയായ രേഖകളില്ലാതെ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 6.90 ലക്ഷം പിടികൂടി. വാഹന പരിശോധനക്കിടെ ഇരിട്ടി കടത്തുംകടവ്, പയ്യന്നൂര്‍ കണ്ടോത്ത് എന്നിവിടങ്ങളില്‍നിന്നാണ് പണം പിടികൂടിയത്. കടത്തുംകടവില്‍ കാറിന്‍െറ ഡിക്കിയില്‍ ഒളിപ്പിച്ചുവെച്ച അഞ്ചുലക്ഷം രൂപ ഇലക്ഷന്‍ വിഭാഗം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് മനോഹരന്‍ കോട്ടാത്തിന്‍െറ നേതൃത്വത്തിലാണ് പിടികൂടിയത്. പണം ഇരിട്ടി ട്രഷറിയില്‍ അടച്ചു. എ.എസ്.ഐ കെ.കെ. സജീവന്‍, കെ.വി. സിജേഷ്, വി. പ്രദീപ്, ഡ്രൈവര്‍ സണ്ണി, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് നാല് മണിയോടെ പയ്യന്നൂര്‍ കണ്ടോത്തിനു സമീപത്ത് നിന്നാണ് 1.90 ലക്ഷം എന്‍ഫോഴ്സ്മെന്‍റ് സംഘം പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്നവര്‍ക്ക് പണത്തിന്‍െറ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനായില്ല. ഇതത്തേുടര്‍ന്ന് പണം പയ്യന്നൂര്‍ ട്രഷറിയില്‍ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.