അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കോടിയേരി ഫത്വ ഇറക്കണം അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥിയായ തനിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ സി.പി.എം പലവിധ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്നും ഇവ ഇല്ലാതാക്കാന്‍ ഫത്വ ഇറക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയുടെ തുറന്ന കത്ത്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് സി.പി.എം പല തടസ്സങ്ങളും നിരന്തരം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തെളിവായി നിരവധി അക്രമസംഭവങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുമ്പുണ്ടാവുന്നതുപോലെ കോടിയേരിയുടെ പാര്‍ട്ടിക്കാരില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ഇക്കാര്യത്തില്‍ മൗനം പാലിച്ചാല്‍ സംസ്ഥാനം ഒട്ടാകെ ചര്‍ച്ചചെയ്യപ്പെടുമെന്നും അബ്ദുല്ലക്കുട്ടി കത്തില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.