കല്യാട് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ഇരിക്കൂര്‍: കല്യാട് കുടിവെള്ള വിതരണ പദ്ധതി അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി. സമുദ്രനിരപ്പില്‍നിന്നും ഉയരത്തിലുള്ള വിശാലമായ ചെങ്കല്‍ മേഖലയാണ് കല്യാട്-ഊരത്തൂര്‍, പടിഞ്ഞാറെക്കര, ആലുമുക്ക് പ്രദേശങ്ങള്‍. വര്‍ഷത്തില്‍ അഞ്ചുമാസം ഈ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. ഇത് പരിഹരിക്കാനായി അര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച കുഴല്‍കിണറും പമ്പ് ഹൗസും പൊതുടാപ്പുകളും നശിച്ചു. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച കുഴല്‍കിണറില്‍നിന്ന് 3000ത്തിലധികം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടിക്കൊണ്ടിരുന്നതാണ്. 20 വര്‍ഷം മുമ്പുവരെ നന്നായി പ്രവര്‍ത്തിച്ച പദ്ധതി ഇന്ന് ഉപേക്ഷിച്ച നിലയിലാണ്. കല്യാട് വില്ളേജ് ഓഫിസിനു മുന്നില്‍ കുഴല്‍കിണറും പമ്പ് ഹൗസും റോഡരികില്‍ പൊതുടാപ്പുകളും വാട്ടര്‍ ടാങ്കുകളും നിര്‍മിച്ചത് കാടുകയറിയും പൊട്ടിയും നശിക്കുകയാണ്. അറ്റകുറ്റപ്പണി നടത്തിയാല്‍ പഴയ രീതിയിലേക്ക് എത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം തുടങ്ങിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.