കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദനം

തലശ്ശേരി: ചാല ജങ്ഷനില്‍ കൈകാണിച്ച് നിര്‍ത്തിയില്ളെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി എ.സി ലോ ഫ്ളോര്‍ ബസ് ഡ്രൈവര്‍ക്ക് മര്‍ദനം. ചൊവ്വാഴ്ച രാവിലെ 7.40നാണ് സംഭവം. പയ്യന്നൂര്‍-കല്‍പറ്റ റൂട്ടിലോടുന്ന കല്‍പറ്റ ഡിപ്പോയിലെ ബസ് ചാലയിലത്തെിയപ്പോള്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ളെന്നാരോപിച്ചാണ് ബസ് പിന്തുടര്‍ന്ന് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍വെച്ച് ഡ്രൈവര്‍ ബത്തേരി സ്വദേശി കെ.എസ്. ഷിബിമോനെ (41) മര്‍ദിച്ചത്. കഴുത്തിന് പിടിച്ച് മര്‍ദിച്ചതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കരണത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബസിനുള്ളിലെ സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഷിബിമോനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ കഴിഞ്ഞാല്‍ താഴെചൊവ്വ, എടക്കാട്, തലശ്ശേരി എന്നിങ്ങനെയാണ് എ.സി ലോ ഫ്ളോറിന്‍െറ സ്റ്റോപ്പുകളെന്ന് കണ്ടക്ടര്‍ പറഞ്ഞു. തലശ്ശേരി പൊലീസിലും കെ.എസ്.ആര്‍.ടി.സിയിലെ ഉന്നതര്‍ക്കും പരാതി നല്‍കി. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.