വില്ളേജ് ഓഫിസറെ ഉപരോധിച്ചു

നീലേശ്വരം: കുടിവെള്ളം കിട്ടാക്കനിയായപ്പോള്‍ കൗണ്‍സിലര്‍മാര്‍ വില്ളേജ് ഓഫിസറെ ഉപരോധിച്ചു. സി.പി.എം നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാരാണ് പേരോല്‍ വില്ളേജ് ഓഫിസര്‍ വി.വി. വിനോദിനെ കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഉപരോധിച്ചത്. പാലായി, നീലായി, വട്ടപ്പൊയില്‍, പാലാത്തടം, അങ്കക്കളരി, വള്ളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് ടാങ്കറില്‍ വെള്ളമത്തെിക്കുന്നത്. റവന്യൂ അധികൃതരുടെ വീഴ്ച കാരണമാണ് വെള്ളം മുടങ്ങുന്നതെന്ന് ആരോപിച്ചാണ് കൗണ്‍സിലര്‍മാരുടെ സമരം. ഏപ്രില്‍ 15 മുതല്‍ കൃത്യമായി വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും വണ്ടിയുടെ അപര്യാപ്തതമൂലമാണ് ഒരുദിവസം രാവിലെ വെള്ളം മുടങ്ങിയതെന്നും ഇവിടത്തേക്ക് ഉച്ചക്ക് വെള്ളം എത്തിച്ചുകൊടുത്തുവെന്നും പേരോല്‍ വില്ളേജ് ഓഫിസര്‍ വി.വി. വിനോദ് പറഞ്ഞു. നഗരസഭാ ഉപാധ്യക്ഷ വി. ഗൗരി, കൗണ്‍സിലര്‍മാരായ എ.കെ. കുഞ്ഞികൃഷ്ണന്‍, പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, വി.വി. രാമചന്ദ്രന്‍, എ.വി. സുരേന്ദ്രന്‍, പി. മനോഹരന്‍, പി. കുഞ്ഞികൃഷ്ണന്‍, കെ.വി. ഗീത, എം.വി. വനജ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.