ചെറുവത്തൂര്‍: ഗ്രാമീണ നാടക പാരമ്പര്യം വിളിച്ചോതുന്ന പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ നാടകോത്സവത്തിന്‍െറ പ്രചാരണത്തിന് നാടക വിളംബര ശില്‍പമൊരുങ്ങി. പ്രധാന കവാടത്തോട് ചേര്‍ന്ന് നിര്‍മിച്ച ശില്‍പം ദേശീയപാതയോരത്ത് ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് നിര്‍മാണം. കൊമ്പും പെരുമ്പറയും നാടകരൂപവും ഉള്‍പ്പെടുന്ന ശില്‍പമാണ് നിര്‍മിച്ചത്. തായിനേരി എസ്.എ.ബി.ടി.എം സ്കൂളിലെ ചിത്രകലാ അധ്യാപകന്‍ പിലിക്കോട് പടുവളത്തെ ഒ.കെ. അപ്പന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ബോവിക്കാനം സ്കൂളിലെ അധ്യാപകന്‍ രവി പിലിക്കോട്, മകന്‍ ദിന്‍കര്‍ലാല്‍, പ്രഭാകരന്‍ മാടക്കാല്‍, വി.കെ. സോമനാഥന്‍, ഷീജാ പ്രഭാകരന്‍, കെ.വി. രമേശന്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശില്‍പമൊരുക്കിയത്. നാടക ലോകത്തെ പഴയകാല ഓര്‍മകളിലേക്ക് തിരിച്ചത്തെുന്ന നാടകോത്സവം 27 മുതല്‍ 30 വരെ പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അങ്കണത്തിലാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.