സഞ്ചാരികളുടെ മനം കവര്‍ന്ന് പനമ്പൂര്‍ ബീച്ച്

പനമ്പൂര്‍: കടല്‍ കാഴ്ചകളുടെ ദൃശ്യവിരുന്ന് നുകരാന്‍ പനമ്പൂര്‍ ബീച്ചിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു. വേനല്‍ചൂട് കനത്തതോടെയാണ് കേരളമടക്കം മറ്റു സംസ്ഥാനങ്ങളില്‍നിന്നുപോലും മംഗളൂരുവിലെ പ്രസിദ്ധമായ പനമ്പൂര്‍ ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് സജീവമായത്. തീരങ്ങളിലൂടെയുള്ള സാഹസിക യാത്രകളും കുതിര, ഒട്ടക സവാരിയുമെല്ലാം ബീച്ചിലത്തെുന്നവര്‍ക്ക് അവിസ്മരണീയ അനുഭവമാണ് നല്‍കുന്നത്. വാട്ടര്‍ ബൈക്കുകള്‍, സ്പീഡ് ബോട്ടുകള്‍, ബനാന ബൈക്കുകള്‍, റിക്കോ, റെസ്ക്യൂ ബോട്ടുകളും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും. 100 മുതല്‍ 200 രൂപ വരെയാണ് കടല്‍ക്കരയിലത്തെുന്ന സഞ്ചാരികള്‍ക്ക് നല്‍കേണ്ട ടിക്കറ്റ് ചാര്‍ജ്. കര്‍ണാടക സര്‍ക്കാറിന്‍െറ ടൂറിസം വകുപ്പാണ് പനമ്പൂര്‍ ബീച്ചില്‍ ഇത്തരം സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രവേശ ടിക്കറ്റ് ചാര്‍ജോ വാഹന പാര്‍ക്കിങ് ചാര്‍ജോ ബീച്ചില്‍ നല്‍കേണ്ടതില്ളെന്ന സവിശേഷതയും പനമ്പൂര്‍ ബീച്ചിനുണ്ട്.സമീപത്ത് തുറുമുഖത്തിനായി നിര്‍മിച്ച പുലിമുട്ടും കടലിന്‍െറ അടിയൊഴുക്കും ശക്തി കുറക്കുന്നത് സഞ്ചാരികള്‍ക്ക് അനുഗ്രഹമാണ്. മംഗളൂരുവില്‍ നിന്ന് 10 കിലോമീറ്ററാണ് പനമ്പൂര്‍ ബീച്ചിലേക്കുള്ള ദൂരം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് നിരവധി പേരാണ് പനമ്പൂര്‍ ബീച്ചിലെ കുളിര്‍കാറ്റ് കൊള്ളാനും വാട്ടര്‍ റൈഡിനുമത്തെുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.