എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ ജലക്ഷാമം

കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കുടുബങ്ങള്‍ ജലക്ഷാമം കാരണം വലയുന്നു. ദൈനംദിനാവശ്യങ്ങള്‍ക്ക് വെള്ളം കിട്ടാതെ പലരും താമസം ഒഴിഞ്ഞ് ബന്ധുവീടുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. ക്വാര്‍ട്ടേഴ്സിലേക്ക് വെള്ളമത്തെിക്കാന്‍ അരയിപ്പുഴയോരത്ത് കിണറും പമ്പ് ഹൗസും ഉണ്ടെങ്കിലും കിണറില്‍ വേണ്ടത്ര വെള്ളമില്ളെന്നു പറഞ്ഞ് ദിവസങ്ങളായി പമ്പിങ് നിര്‍ത്തിവെച്ചിരിക്കയാണ്. പൊതുമരാമത്ത് വകുപ്പാണ് ക്വാര്‍ട്ടേഴ്സില്‍ കുടിവെള്ളം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത്. അതിനാല്‍ വാട്ടര്‍ അതോറിറ്റി ഇവിടെ വെള്ളം വിതരണം ചെയ്യുന്നില്ല. കഴിഞ്ഞ വര്‍ഷം ജലക്ഷാമം പരിഹരിക്കാന്‍ ക്വാര്‍ട്ടേഴ്സ് വളപ്പില്‍ തന്നെ കുഴല്‍ കിണറും പമ്പ് ഹൗസും നിര്‍മിച്ചിരുന്നു. എന്നാല്‍, മോട്ടോര്‍ സ്ഥാപിക്കാത്തതിനാല്‍ ഇത് ഉപകാരപ്പെടാത്ത സ്ഥിതിയാണ്. ഇലക്ട്രിക്കല്‍ വിഭാഗമാണ് മോട്ടോര്‍ സ്ഥാപിക്കേണ്ടതെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നു. കൊടും വേനലില്‍ ആളുകള്‍ വെള്ളമില്ലാതെ ദുരിതമനുഭവിക്കുമ്പോള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയാണ.് വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പുകളിലും ഒരാഴ്ചയോളമായി വെള്ളമത്തെുന്നില്ല. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ഇതുകാരണം കടുത്ത ജലക്ഷാമം അനുഭവിക്കുകയാണ്. മൈസൂരു ഫീഡറില്‍നിന്ന് വൈദ്യുതി ലഭിക്കാത്തതാണ് ജല വിതരണം മുടങ്ങാന്‍ കാരണമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. റവന്യൂ വകുപ്പിന്‍െറ ടാങ്കര്‍ലോറികള്‍ മുഖേനയുള്ള കുടിവെള്ള വിതരണവും കാര്യക്ഷമമല്ളെന്നാണ് പരാതി. വല്ലപ്പോഴും മാത്രമാണ് വെള്ളവുമായി ലോറികളത്തെുന്നത്. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ 42 കുടുംബങ്ങളിലായി 175ഓളം പേര്‍ താമസിക്കുന്നു. ഇതില്‍ പലരും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. അലക്കാനും കുളിക്കാനും കിലോമീറ്ററുകള്‍ അകലെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളെ ആശ്രയിക്കുന്നവരും കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നവരും നിരവധിയാണ്. അതിഥികളെ സ്വീകരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടെന്ന് താമസക്കാരിലൊരാളായ സുനില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.