കേളകം: പുനരധിവാസ പദ്ധതികള്‍ താളം തെറ്റിയ ആറളം ആദിവാസി മേഖലയിലേക്ക് വോട്ട് തേടി സ്ഥാനാര്‍ഥികള്‍. പേരാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആദിവാസി വോട്ടുകള്‍ നിര്‍ണായകമായ സാഹചര്യത്തിലാണ് വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് വോട്ടുകള്‍ പക്ഷത്താക്കാന്‍ സ്ഥാനാര്‍ഥികള്‍ ആറളത്തത്തെുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫ്, ഇടത് മുന്നണി സ്ഥാനാര്‍ഥി അഡ്വ. ബിനോയി കുര്യന്‍ എന്നിവര്‍ മൂന്ന് വട്ടവും എന്‍. ഡി.എ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് രണ്ട് തവണയും, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പള്ളിപ്രം പ്രസന്നന്‍, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പി.കെ. ഫാറൂഖ് തുടങ്ങിയവര്‍ ഓരോ വട്ടവും ആറളത്ത് വോട്ട് തേടിയത്തെിയതായി പുനരധിവാസ കുടുംബങ്ങള്‍ പറയുന്നു. കുടിവെള്ളമില്ലാതെ ബാവലി പുഴയോരം താവളമാക്കിയ നെല്ലിയോടി കോളനി വാസികളുടെ ദൈന്യതയറിയാന്‍ സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ഒഴുക്കായിരുന്നു. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കണിച്ചാര്‍ പഞ്ചായത്തിലെ ശ്രുതിയുടെ കുടുംബത്തിന് സാന്ത്വന വാക്കുകളുമായി നേതാക്കളും സ്ഥാനാര്‍ഥികളുമത്തെി. കഴിഞ്ഞ അഞ്ച് വര്‍ഷം ആറളം ഫാമിലുണ്ടാക്കിയ നേട്ടങ്ങളൂടെ പട്ടിക നിരത്തി യു.ഡി.എഫിലെ സണ്ണി ജോസഫ് വോട്ട് തേടുമ്പോള്‍ മേഖലയിലെ വന്യജീവി ശല്യവും പുനരധിവാസ പദ്ധതികള്‍ ഇഴയുന്നതും ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബിനോയി കുര്യന്‍ വോട്ട് തേടുന്നത്. ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനുവിനെയത്തെിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് എന്‍.ഡി.എ സാരഥി പൈലി വാത്യാട്ട്. 2006 മുതല്‍ ആറളം ഫാമില്‍ പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ക്കായിട്ടില്ല. വിവിധ ഘട്ടങ്ങളിലായി കണ്ണൂര്‍, വയനാട് ജില്ലകളിലെ 3500 ആദിവാസി പട്ടിക വര്‍ഗ കുടുംബങ്ങളെയാണ് ഓരോ ഏക്കര്‍ ഭൂമിവീതം നല്‍കി പുനരധിവസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.