കണ്ണൂര്‍: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ളെന്ന പേരില്‍ ധനസഹായം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വൃക്കരോഗി കലക്ടറേറ്റില്‍ കുത്തിയിരിപ്പു സമരം നടത്തി. ഇരിട്ടി കീഴൂര്‍ ക്ഷേത്രത്തിനു സമീപത്തെ പി.വി. നാരായണനാണ് വെള്ളിയാഴ്ച കലക്ടറേറ്റിലെ എം. സെക്ഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. 2015 ജൂണ്‍ രണ്ടിന് കണ്ണൂരില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇദ്ദേഹം ഡയാലിസിസിന് ധനസഹായത്തിന് അപേക്ഷിച്ചിരുന്നു. ആറു മാസം മുമ്പ് 3000 രൂപ അനുവദിച്ചതായി കണ്ണൂര്‍ താലൂക്ക് ഓഫിസില്‍നിന്ന് അറിയിച്ചു. എന്നാല്‍, നാരായണന്‍െറ കൂടെ അപേക്ഷിച്ചവര്‍ക്കെല്ലാം 25,000 രൂപക്ക് മുകളില്‍ തുക ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍, അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ളെന്ന കാരണമാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍, ജനസമ്പര്‍ക്ക പരിപാടിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത ചികിത്സാസഹായ അപേക്ഷകളൊന്നും സ്വീകരിച്ചിരുന്നില്ളെന്നും താന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നെന്നും നാരായണന്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് സെക്ഷനില്‍ ലഭിച്ചിട്ടില്ളെന്നും തിക്കിലും തിരക്കിലുംപെട്ട് നഷ്ടപ്പെട്ടതാകാമെന്നുമാണ് അധികൃതരുടെ വിശദീകരണം. പത്താം തവണയും കലക്ടറേറ്റിലത്തെിയിട്ടും അനുകൂല നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. പ്രതിഷേധം ഒതുക്കുന്നതിനായി നാരായണനെ ഓഫിസിനു മുന്നില്‍നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ അനുകൂല സംഘടനാ നേതാക്കള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പ്രശ്നത്തില്‍ തീരുമാനമുണ്ടായിട്ടേ എഴുന്നേല്‍ക്കൂവെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ പൊലീസത്തെി. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ്് ഇദ്ദേഹത്തെ ഓഫിസിനു മുന്നില്‍നിന്നും മാറ്റിയത്. മകന്‍ രഞ്ജിത്തും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് എ.ഡി.എം എച്ച്. ദിനേശനുമായി ഇവര്‍ ചര്‍ച്ച നടത്തി. കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 15ന് എം. സെക്ഷനില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കത്തയച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം തുക ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എ.ഡി.എം പറഞ്ഞു. ആറു വര്‍ഷമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് നാരായണന്‍. ഒരാഴ്ച രണ്ട് ഡയാലിസിസ് നടത്തുന്നുണ്ട്. പരിയാരത്തുനിന്ന് മാത്രം 695 തവണ ഡയാലിസിസ് ചെയ്തു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും ഡയാലിസിസ് ചെയ്തിട്ടുണ്ട്. രണ്ടുതവണ ഹൃദയാഘാതവും സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.