ചെറുപുഴ: കുരുന്നുകള്‍ കയത്തില്‍ മൂങ്ങിമരിച്ചത് കാര്യങ്കോട് പുഴയുടെ ഇരുകരകളിലെയും നാട്ടുകാരെ കണ്ണീരിലാഴ്ത്തി. വരള്‍ച്ചയെ തുടര്‍ന്ന് വീട്ടുകിണറ്റില്‍ വെള്ളം കുറഞ്ഞതിനാല്‍ വല്യച്ഛനോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരാണ് ഒഴുക്കില്‍പെട്ട് മരിച്ചത്. മുനയംകുന്നിലെ ആശാരിയായ രാജീവന്‍െയും-ഷീജയുടെയും മക്കളായ രാജലക്ഷ്മിയും ജയശ്രീയും കന്നിക്കളം ആര്‍ക്ക് ഏഞ്ചല്‍സ് സി.ബി.എസ്.ഇ വിദ്യാലയത്തിലെ മിടുക്കരായ വിദ്യാര്‍ഥികളായിരുന്നു. ആറാം തരത്തില്‍ പഠിക്കുന്ന രാജലക്ഷ്മി കായികമേളകളില്‍ ഇതിനകം തന്നെ നിരവധി നേട്ടങ്ങള്‍ കൊയ്തിരുന്നു. ഇക്കഴിഞ്ഞ ജില്ലാ സഹോദയ സ്കൂള്‍ മീറ്റില്‍ ലോങ്ജമ്പില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. മൂന്നാം തരത്തില്‍ പഠിക്കുന്ന ജയശ്രീയും പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായി അധ്യാപികമാര്‍ പറയുന്നു. വേനലവധിയായതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി കുട്ടികള്‍ പുഴയില്‍ കുളിക്കാനത്തെിയിരുന്നു. പതിവുപോലെ പുഴയിലിറങ്ങിയ ഇരുവരും അബദ്ധത്തില്‍ ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന വല്യച്ഛന്‍െറയും പുഴയോരത്തുണ്ടായിരുന്ന സ്ത്രീകളുടെയും നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയത്തെി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.