പയ്യന്നൂര്‍: രണ്ട് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പശ്ചിമ ബംഗാള്‍ കുച്ചു ബിഹാര്‍ ജില്ല കോച്ചാതിരിയിലെ ഫനീന്ദ്രനാഥ് ബര്‍മ (37)നെയാണ് പയ്യന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സലിംകുമാര്‍ ദാസിന്‍െറ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂര്‍ പഴയ എന്‍.സി.സി റോഡില്‍ ബുധനാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. പയ്യന്നൂരും പരിസരങ്ങളിലും കെട്ടിട നിര്‍മാണ പ്രവൃത്തി ചെയ്തുവരുന്ന ഫനീന്ദ്രനാഥ് അടുത്തിടെ നാട്ടിലേക്കു പോയിരുന്നു. തിരിച്ചുവരുമ്പോള്‍ കഞ്ചാവ് കൊണ്ടുവരുകയായിരുന്നുവത്രേ. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്. കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവു വില്‍പന നടക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇങ്ങനെ വില്‍പന നടത്തുന്ന സംഘങ്ങള്‍ക്ക് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് ഫനീന്ദ്രനാഥ് പിടിയിലായത്. മുമ്പും ഇയാള്‍ നാട്ടില്‍ നിന്നും വരുമ്പോള്‍ കഞ്ചാവു കൊണ്ടുവന്നതായി സമ്മതിച്ചിട്ടുണ്ട്. എക്സൈസ് പ്രിവന്‍റീവ് ഓഫിസര്‍ സന്തോഷ് തൂണോളി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എം. ദീപക്, കെ.കെ. സമീര്‍, പി.വി. ശ്രീനിവാസന്‍, എ. അസീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.