കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഒമ്പത് തടവുകാരെ മോചിപ്പിക്കാന്‍ ജയില്‍ ഉപദേശകസമിതിയോഗം സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ബുധനാഴ്ച ജയില്‍ ഡി.ജി.പി ഋഷിരാജ്സിങ്ങിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 14 ജീവപര്യന്തക്കാരുടെ അപേക്ഷ പരിഗണിച്ചതില്‍ ഒമ്പതുപേര്‍ക്ക് മോചന ശിപാര്‍ശയുണ്ട്. പരോള്‍ അപേക്ഷകളില്‍ 13 തടവുകാര്‍ക്ക് പരോള്‍ നല്‍കാനും തീരുമാനിച്ചു. ഇത്തരം 25 അപേക്ഷകളാണ് പരിഗണനക്ക് വന്നത്. ചാത്തന്നൂരിലെ അഗസ്റ്റിന്‍ (59) എറണാകുളത്തെ അനില്‍കുമാര്‍ (45), മട്ടന്നൂരിലെ ബാബു(54), കോഴിക്കോട്ടെ ശെന്തില്‍കുമാര്‍(32), മലപ്പുറത്തെ മുഹമ്മദ് കോയ(71), മൂസ(54), പാലക്കാട്ടെ വേണുഗോപാല്‍(61), ബത്തേരിയിലെ ഗോപാലകൃഷ്ണന്‍(67), മധുരയിലെ കറുപ്പയ്യ(74) എന്നിവരെയാണ് വിട്ടയക്കാന്‍ ശിപാര്‍ശ ചെയ്തത്. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയത് അടക്കമുള്ള കേസിലെ പ്രതികളുടെ അപേക്ഷ പരിഗണിച്ചില്ല. കലക്ടര്‍ പി. ബാലകിരണ്‍, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, പ്രബേഷന്‍ ഓഫിസര്‍ കെ.ടി. അഷറഫ്, പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.