ആലക്കോട്: പരപ്പയില്‍ ക്വാറി വിരുദ്ധ സമിതിയും പൊലീസും തമ്മില്‍ സംഘര്‍ഷം. അളുമ്പ് മലയില്‍ പ്രവര്‍ത്തിക്കുന്ന പരപ്പ സ്റ്റോണ്‍ ആന്‍ഡ് ക്രഷറിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്ന പരപ്പ-നെടുവോട് വികസന സമിതിയുടെ പ്രവര്‍ത്തകരും പൊലീസുമാണ് ഏറ്റുമുട്ടിയത്. ഒരു പ്രകോപനവുമില്ലാതെ പരപ്പ ടൗണില്‍ നില്‍ക്കുകയായിരുന്ന പ്രവര്‍ത്തകരെ ആലക്കോട് സി.ഐ പി.കെ. സുധാകരന്‍ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയും ചെയ്തതായി സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. സി.ഐ ലാത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ചു എന്ന് പറയുന്ന നെടുംപതാലില്‍ അനൂപി(26)നെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെജി എന്നയാളുടെ മൊബൈല്‍ സി.ഐ ബലമായി പിടിച്ചുവാങ്ങുകയും നാട്ടുകാരോട് തട്ടിക്കയറുകയും ചെയ്തതായി ആരോപണമുണ്ട്. എന്നാല്‍, ക്വാറിയിലേക്കുള്ള വാഹനങ്ങള്‍ തടയാനായി ഒരു സംഘം ആളുകള്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങളത്തെിയതെന്ന് പൊലീസ് അറിയിച്ചു. ടൗണില്‍ എത്തിയ പൊലീസിനെ സമരക്കാര്‍ തടയുകയും ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായും ആരെയും ഉപദ്രവിച്ചിട്ടില്ളെന്നും സി.ഐ പറഞ്ഞു. സംഭവത്തില്‍ ജനകീയ വികസന സമിതി നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50ഓളം പേര്‍ക്കെതിരെ ആലക്കോട് പൊലീസ് കേസെടുത്തു. അതേസമയം, ബുധനാഴ്ച ക്വാറിയിലെ ടിപ്പറുകളൊന്നും ഓടിയില്ല. ടിപ്പര്‍ ഓടുന്നത് തടഞ്ഞാല്‍ ജനകീയ വികസന സമിതിയെ ചെറുക്കുമെന്നും കഴിഞ്ഞ ദിവസം ക്വാറി തൊഴിലാളികള്‍ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.