ശ്രീകണ്ഠപുരത്ത് ചക്കമേള

കണ്ണൂര്‍: ചക്ക ഉല്‍പന്നങ്ങളും മത്സരങ്ങളും ചക്ക പ്രദര്‍ശനവുമായി ശ്രീകണ്ഠപുരത്ത് ചക്കമേള. ഏപ്രില്‍ 27, 28 തീയതികളിലാണ് ചക്കയുടെ ജൈവ പ്രാധാന്യം വിളിച്ചറിയിക്കുന്ന ചക്കമേള സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ ആകാശവാണി, കണ്ണൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍, നബാര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ ടെക്നീഷ്യന്‍സ് ആന്‍ഡ് ഫാര്‍മേഴ്സ് കോഓഡിനേഷന്‍ സൊസൈറ്റി (ടാഫ്കോസ്)യാണ് മേള സംഘടിപ്പിക്കുന്നത്് 27ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷിന്‍െറ അധ്യക്ഷതയില്‍ പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. മേളയില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ചക്ക ഉല്‍പന്ന നിര്‍മാണ യൂനിറ്റുകള്‍ പങ്കെടുക്കും. ചക്ക ഐസ്ക്രീം, ചക്ക ചപ്പാത്തി തുടങ്ങി ചക്ക സാമ്പാര്‍ പൗഡര്‍ വരെയുള്ള 50ഓളം ഉല്‍പന്നങ്ങള്‍ മേളയില്‍ വിപണനത്തിനുണ്ടാവും. ചക്ക പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം എന്നിവയും മേളയിലുണ്ടാവും. ചക്ക കൊണ്ടുള്ള വിവിധ ഭക്ഷ്യ വിഭവ നിര്‍മാണ പരിശീലനവും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പരിശീലനം സൗജന്യമാണ്. ഏപ്രില്‍ 27ന് രാവിലെ മുതല്‍ പരിശീലനം ആരംഭിക്കും. ഏപ്രില്‍ 28ന് ചക്ക അടിസ്ഥാനമാക്കിയുള്ള വിവിധ മത്സരങ്ങള്‍ നടക്കും. ചക്കച്ചുള തീറ്റ മത്സരം, ചക്കക്കുരു വൃത്തിയാക്കല്‍ (ചുരങ്ങല്‍) മത്സരം, ചക്ക വിഭവ നിര്‍മാണ മത്സരം, ചക്ക പ്രദര്‍ശന മത്സരം എന്നിവയാണ് മത്സരങ്ങള്‍. മൂന്നുവര്‍ഷം കൊണ്ട് കായ്ക്കുന്ന മലേഷ്യന്‍ പ്ളാവ് ഉള്‍പ്പെടെയുള്ള തൈകള്‍ മേളയില്‍ വില്‍പനക്കുണ്ടാവും. ഫോണ്‍: 9744333345, 9446095061.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.