പാനൂര്‍: കൂത്തുപറമ്പ് മണ്ഡലത്തിലെ വികസനത്തെച്ചൊല്ലി യു.ഡി.എഫ്- എല്‍.ഡി.എഫ് വാക്പോര് മുറുകുന്നു. കെ.പി. മോഹനന്‍േറത് വ്യാജ വികസന പ്രഖ്യാപനങ്ങളാണെന്നുകാണിച്ച് എല്‍.ഡി.എഫ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു.15 വര്‍ഷം മണ്ഡലത്തില്‍ എം.എല്‍.എയും അഞ്ചുവര്‍ഷം മന്ത്രിയുമായ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. മോഹനന്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്നുംതന്നെ നടപ്പാക്കിയില്ളെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മണ്ഡലത്തെ പൂര്‍ണമായും അവഗണിച്ചതുകൊണ്ടാണ് പ്രകടനപത്രികയില്‍ പറഞ്ഞ പദ്ധതികള്‍ നടപ്പാക്കാതെ പോയതെന്നായിരുന്നു കെ.പി. മോഹനന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് യു.ഡി.എഫ് അധികാരത്തിലത്തെി മോഹനന്‍ മന്ത്രിയായിട്ടും പറഞ്ഞ കാര്യങ്ങളില്‍ ഒന്നുപോലും നടപ്പാക്കാന്‍ സാധിച്ചിട്ടില്ളെന്നും എല്‍.ഡി.എഫ് കുറ്റപ്പെടുത്തുന്നു. പി. ഹരീന്ദ്രന്‍, കെ. ധനഞ്ജയന്‍, കെ. കണ്ണന്‍, കെ. ഗോപാലന്‍, കെ. മുകുന്ദന്‍, കെ.പി. യൂസഫ്, രാമചന്ദ്രന്‍, ജോത്സന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം, മണ്ഡലത്തില്‍ മന്ത്രി കെ.പി. മോഹനന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്‍.ഡി.എഫുമായി തുറന്ന സംവാദത്തിന് തയാറാണെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ മന്ത്രി മോഹനനെതിരെ എല്‍.ഡി.എഫ് വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മന്ത്രിക്കെതിരെ കുറ്റവിചാരണ നടത്താനുള്ള എല്‍.ഡി.എഫ് തീരുമാനം ജനങ്ങളെ വഞ്ചിക്കലാണ്. അഞ്ച് വര്‍ഷക്കാലത്തെ വികസനങ്ങള്‍ എല്‍.ഡി.എഫ് കണ്ടില്ളെന്ന് നടിക്കുകയാണ്. 400 കോടിയുടെ വികസനമാണ് മന്ത്രി മണ്ഡലത്തില്‍ നടപ്പിലാക്കിയത്. എല്ലാവര്‍ക്കും സ്വീകാര്യമായ വികസനമുറപ്പാക്കാനും വലുപ്പചെറുപ്പമില്ലാതെ എല്ലാവരുടെയും സ്നേഹമേറ്റുവാങ്ങിയ ജനകീയ മന്ത്രിക്കെതിരെ നടത്തുന്ന ആഭാസസമരം ജനങ്ങള്‍ തള്ളുമെന്നും നേതാക്കള്‍ പറഞ്ഞു. വി. സുരേന്ദ്രന്‍ മാസ്റ്റര്‍, പി.കെ. അബ്ദുല്ല, കെ.പി. സാജു, കാട്ടൂര്‍ മുഹമ്മദ്, രവീന്ദ്രന്‍ കുന്നോത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.