തൊണ്ടവരണ്ട് നാടും നഗരവും

ശ്രീകണ്ഠപുരം/ഇരിട്ടി: വേനല്‍ കനത്തതോടെ നാടും നഗരവും കുടിവെള്ള ക്ഷാമത്തിന്‍െറ പിടിയിലായി. തെരഞ്ഞെടുപ്പില്‍ വോട്ട് തേടിയത്തെുന്ന സാരഥികളോട് കുടിനീര്‍ ക്ഷാമത്തിന്‍െറ ദുരിതം പറയുകയാണ് ഉള്‍ഗ്രാമങ്ങളിലെ ജനങ്ങള്‍. ശ്രീകണ്ഠപുരം നഗരസഭയിലെ നിടിയേങ്ങയില്‍ വേനലാരംഭത്തിന് മുന്നേതന്നെ വ്യാപകമായി കിണറുകള്‍ വറ്റിയിരുന്നു. ഒരു പ്രദേശത്തെ മുഴുവന്‍ വീടുകളിലെയും കിണറുകള്‍ വറ്റിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാവുകയും ചെയ്തു. നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ച് കലക്ടര്‍ക്കടക്കം നിവേദനം നല്‍കി. നഗരസഭ അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. കുടിവെള്ള ക്ഷാമത്തിന് ബദല്‍ സംവിധാനം ഒരുക്കിയില്ല. കോടികള്‍ മുടക്കിയ ജപ്പാന്‍ കുടിവെള്ള പദ്ധതി ജില്ലയില്‍ പലഭാഗത്തും കുടിവെള്ളമത്തെിക്കുന്നുണ്ടെങ്കിലും മലയോര ഗ്രാമങ്ങളില്‍ പദ്ധതിയുടെ ഗുണം ആര്‍ക്കും ലഭ്യമാക്കിയില്ളെന്നത് പ്രധാന പ്രശ്നമായി നിലനില്‍ക്കുകയാണ്. ചെങ്ങളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിനീര്‍ ക്ഷാമം തുടങ്ങിയിട്ടുണ്ട്. പ്രധാന ടൗണുകളായ ചെങ്ങളായിയിലും ശ്രീകണ്ഠപുരത്തും കുടിവെള്ള പദ്ധതികളില്ലാത്തത് ഏറെ ദുരിതമാകുന്നുണ്ട്. ശ്രീകണ്ഠപുരം ടൗണില്‍ കുടിവെള്ള ടാപ്പുകള്‍പോലും ഇതുവരെയില്ല. പയ്യാവൂര്‍ പഞ്ചായത്തിലെ കുന്നത്തൂര്‍ മേഖലയില്‍ കുഴല്‍ കിണറുകള്‍ വ്യാപകമായതോടെ പല വീടുകളിലും കിണര്‍ വറ്റി. അനധികൃത ക്വാറികള്‍ പെരുകിയതും പ്രദേശത്ത് കുടിനീര്‍ ക്ഷാമത്തിന് കാരണമായി. ശ്രീകണ്ഠപുരത്തെ ക്വാറി പ്രദേശങ്ങളായ ചേപ്പറമ്പ്, കരയത്തുംചാല്‍, പയറ്റ്യാല്‍, ഞണ്ണമല ഭാഗങ്ങളിലെല്ലാം കുടിനീര്‍ ക്ഷാമം രൂക്ഷമാണ്. അരീക്കാമലയിലും ചെമ്പേരി ടൗണ്‍, ഏരുവേശ്ശി, വലിയപറമ്പ്, പൂപ്പറമ്പ് മേഖലകളിലും കുടിവെള്ളം കിട്ടാതായിട്ടുണ്ട്. ചെങ്കല്ല് കൊത്ത് കേന്ദ്രങ്ങളായ ചെങ്ങളായി എടക്കുളം, മൊയാലംതട്ട്, കുറുമാത്തൂര്‍, കൂനം, കൊളത്തൂര്‍, ചേപ്പറമ്പ്, കല്യാട്, ഊരത്തൂര്‍, ഉളിക്കല്‍, ബ്ളാത്തൂര്‍, മട്ടന്നൂര്‍, മലപ്പട്ടം തുടങ്ങിയ മേഖലകളിലൊന്നും കുടിവെള്ളം കിട്ടാനില്ല. അന്യസ്ഥലങ്ങളില്‍നിന്നും ലോറികളില്‍ വെള്ളം നിറച്ചാണ് ചെങ്കല്‍ പണകളില്‍ എത്തിക്കുന്നത്. ആറളം പഞ്ചായത്തിലെ പുതിയങ്ങാടിയിലെ ജലനിധി പദ്ധതിക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ കുടിവെള്ള വിതരണം ചെയ്യാനായില്ല. ഇതോടെ മേഖലയിലെ 210ഓളം കുടുംബങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിന്‍െറ പിടിയിലായി. ജലനിധി കിണര്‍ വറ്റിയിരുന്നു. വൈദ്യുതി ലഭിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും കാലതാമസം നേരിടുമെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ കടംവാങ്ങി എട്ടുലക്ഷം രൂപ വൈദ്യുതി ഓഫിസില്‍ അടച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൂന്നുമാസം മുമ്പ് എസ്റ്റിമേറ്റ് എടുത്തെങ്കിലും ഇതുവരെ വൈദ്യുതി കണക്ഷന്‍ കിട്ടിയില്ല. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് 25ന് എടൂര്‍ കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ റോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പി. റസാഖ്, എന്‍. മുഹമ്മദ്, ശാന്തി ജോര്‍ജ്, രാധ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.