കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ സപൈ്ളകോ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 2.40 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒന്നര മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമത്തെിയില്ല. മോഷ്ടാക്കളെക്കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതേ സമയം, കള്ളന്മാര്‍ ‘കപ്പലിനക’ത്തു തന്നെയാകാമെന്ന സംശയം ജനിപ്പിക്കുന്ന ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഹോസ്ദുര്‍ഗ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. മാര്‍ച്ച് അഞ്ചിന് രാവിലെയാണ് കോട്ടച്ചേരി ബസ്സ്റ്റാന്‍ഡിന് സമീപം നയാബസാറിലെ ഷോപ്പിങ് കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്നതായി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി ലഭിച്ചത്. സ്ഥാപനത്തിന്‍െറ പിന്‍ഭാഗത്തെ ഷട്ടര്‍ പാതിതുറന്ന നിലയിലും പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്ത നിലയിലുമായിരുന്നു. ഷട്ടര്‍ തുറന്നുകിടക്കുന്ന വിവരം സമീപത്തെ ഹോട്ടല്‍ ജീവനക്കാരാണ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരെ അറിയിച്ചത്. അകത്ത് ഇരുമ്പ് സേഫില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടതായി പറയുന്നത്. സേഫ് കമ്പിപ്പാരയുപയോഗിച്ച് കുത്തിത്തുറന്ന നിലയിലായിരുന്നു. പണം ഒഴികെ മറ്റു സാധനങ്ങളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. പരിസരത്തെ മറ്റു സ്ഥാപനങ്ങളിലൊന്നും കവര്‍ച്ചാ ശ്രമത്തിന്‍െറ ലക്ഷണങ്ങള്‍ ഉണ്ടായില്ല. മാനേജര്‍ ചേടിറോഡ് ദിനേശന്‍െറ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. ഷോപ്പിങ്് കോംപ്ളക്സില്‍ നിരീക്ഷണ കാമറകളില്ലാത്തതിനാല്‍ മോഷ്ടാക്കളെക്കുറിച്ചുള്ള സൂചനകളൊന്നും പൊലീസിന് ശേഖരിക്കാന്‍ കഴിഞ്ഞില്ല. കവര്‍ച്ച നടന്നതായി കണ്ടതിന്‍െറ തലേന്ന് രാത്രിയില്‍ ഏറെ വൈകുന്നതുവരെ ജീവനക്കാരില്‍ ചിലര്‍ സൂപ്പര്‍ മാര്‍ക്കറ്റിനകത്ത് ഉണ്ടായിരുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. വിലപിടിപ്പുള്ള നിത്യോപയോഗ സാധനങ്ങള്‍ നിരവധിയുണ്ടായിട്ടും കൃത്യമായി സേഫ് കണ്ടത്തെി അതില്‍ സൂക്ഷിച്ച പണം മാത്രം കൈക്കലാക്കിയതാണ് സംശയത്തിന് ഇടയാക്കിയത്. സ്ഥാപനവുമായി ബന്ധമില്ലാത്ത പുറത്തുനിന്നുള്ളവര്‍ക്ക് ഇത് എളുപ്പത്തില്‍ സാധിക്കില്ളെന്ന് സപൈ്ളകോ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. കോടികളുടെ ബാങ്ക് കവര്‍ച്ചാകേസുകള്‍ ദിവസങ്ങള്‍ക്കകം തെളിയിച്ച് പ്രശംസ നേടിയ ജില്ലയിലെ പൊലീസിന് നഗരമധ്യത്തില്‍ നടന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ കവര്‍ച്ചക്ക് തുമ്പുണ്ടാക്കാനാവാത്തത് അന്വേഷണത്തില്‍ വേണ്ടത്ര താല്‍പര്യം കാട്ടാത്തതുകൊണ്ടാണെന്ന ആക്ഷേപമുണ്ട്. അന്വേഷണം ഊര്‍ജിതമാക്കാനുള്ള സമ്മര്‍ദം ഡിപ്പോ അധികൃതരില്‍നിന്നുണ്ടാകാത്തതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.