കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ് കെട്ടിടമുണ്ടെങ്കിലും മത്സ്യവില്‍പന പുറത്തുതന്നെ

കാഞ്ഞങ്ങാട്: ലക്ഷങ്ങള്‍ മുടക്കി കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചെങ്കിലും മത്സ്യവില്‍പന ഭൂരിഭാഗവും പെരുംവെയിലേറ്റ് പുറത്ത് തുടരുന്നു. മത്സ്യവില്‍പന നടത്താന്‍ പ്രത്യേക തട്ടുകള്‍ നിര്‍മിക്കാനുള്ള പദ്ധതി നഗരസഭ തുടങ്ങിവെച്ചെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. അജാനൂര്‍ കടപ്പുറം, പുതിയ കടപ്പുറം, പുഞ്ചാവി കടപ്പുറം, ചിത്താരി കടപ്പുറം, മീനാപ്പീസ് കടപ്പുറം തുടങ്ങി തീരപ്രദേശങ്ങളില്‍നിന്ന് സ്ത്രീകളടക്കം 500ഓളം മത്സ്യവില്‍പനക്കാര്‍ ജോലി ചെയ്യുന്ന മത്സ്യമാര്‍ക്കറ്റാണ് കോട്ടച്ചേരി. ഈ വില്‍പനക്കാരില്‍ ഭൂരിഭാഗവും മാര്‍ക്കറ്റിന്‍െറ പുറത്ത് കൊടുംവെയിലേറ്റാണ് മീന്‍ വില്‍പന നടത്തുന്നത്. തിങ്കളാഴ്ച ഉച്ചക്ക് 37 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കാഞ്ഞങ്ങാട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ശീലക്കുടകളില്‍ അഭയം തേടിയാണ് ഉപജീവനത്തിന് ഇവര്‍ വഴികണ്ടത്തെുന്നത്. മത്സ്യം വാങ്ങാനത്തെുന്നവര്‍ വെയിലേറ്റ് നരകിക്കുകയാണ്. വെയിലും വൃത്തിയില്ലായ്മയുടെ ദുര്‍ഗന്ധവും ഇരട്ടി ദുരിതമാണ് മത്സ്യം വാങ്ങാനത്തെുന്നവര്‍ക്ക് അനുഭവപ്പെടുന്നത്. രാവിലെയും വൈകീട്ടും വൃത്തിയാക്കല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മാര്‍ക്കറ്റിന്‍െറ ശോച്യാവസ്ഥ പരിഹരിച്ച് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി വെയിലും മഴയും കൊള്ളാത്ത സംവിധാനമാക്കിത്തീര്‍ക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.