തലശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുമ്പോള്‍ തലശ്ശേരിയില്‍ ഇരുമുന്നണികള്‍ക്കും തലവേദനയായി സ്വതന്ത്ര സ്ഥാനാര്‍ഥി രംഗത്തുവരുന്നതിനുള്ള അണിയറ ഒരുക്കം തുടങ്ങി. തലശ്ശേരിയുടെ അവികസിതാവസ്ഥക്ക് കാരണക്കാരായ മുന്നണി രാഷ്ട്രീയത്തെ പാഠം പഠിപ്പിക്കണമെന്ന ആശയവുമായാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ ഇറക്കാന്‍ ഒരുകൂട്ടം സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമം സജീവമാക്കിയത്. തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറും സി.പി.എം നേതാവുമായ സി.ഒ.ടി. നസീര്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. പക്ഷേ, അത് നിഷേധിച്ച് സി.ഒ.ടി. നസീര്‍ വാര്‍ത്താകുറിപ്പ് ഇറക്കിയതോടെ ഈ അഭ്യൂഹം അടങ്ങിയതാണ്. പക്ഷേ, ഒരു വിഭാഗം ആലോചനാ യോഗം വിളിച്ചു കൂട്ടി വിപുലമായ കണ്‍വെന്‍ഷന്‍ നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കപട വികസനവാദവും വികസന സെമിനാറുകളും നടത്തി ജനങ്ങളെ വഞ്ചിച്ച ചരിത്രമാണ് തലശ്ശേരിക്കാര്‍ക്ക് ഓര്‍ക്കാനുള്ളതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സി.പി. ആലുപ്പിക്കേയി പറഞ്ഞു. കണ്ണൂരും വടകരയും കൂത്തുപറമ്പും മട്ടന്നൂരും ഇരിട്ടിയും പാനൂരും ഉള്‍പ്പെടെ നഗരങ്ങള്‍ വികസന പാതയിലേക്ക് കുതിക്കുമ്പോള്‍ തലശ്ശേരി സര്‍വനാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തങ്ങളുടെ സ്വന്തം വികസനവും പാര്‍ട്ടിയുടെയും മുന്നണിയുടെയും വികസനവും മാത്രമാണ് ലക്ഷ്യംവെച്ചത്. കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് വികസനത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് മറ്റിടങ്ങളില്‍ ജനപ്രതിനിധികള്‍ മാതൃക കാണിക്കുമ്പോള്‍ തലശ്ശേരിയില്‍ അത് കാണുന്നില്ല. തലശ്ശേരി-മൈസൂരു റെയില്‍പാത, വിമാനത്താവള റോഡ്, തലശ്ശേരി-മാഹി ബൈപാസ് തുടങ്ങിയ പദ്ധതികള്‍ക്കായി പതിറ്റാണ്ടുകളായി ശബ്ദിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ പ്രതിനിധികളെയും ജനം ബഹിഷ്കരിക്കണമെന്നാണ് പുതിയ കൂട്ടായ്മയുടെ ആവശ്യം. തലശ്ശേരിയെ രക്ഷിക്കാന്‍ താല്‍പര്യമുള്ള മുഴുവന്‍ വ്യക്തികളുടെയും സംഘടനകളുടെയും യോഗം അടുത്തുതന്നെ വിളിക്കും. ആലോചനാ യോഗത്തില്‍ സി.പി. ആലുപ്പിക്കേയി, സി. ശശികുമാര്‍, ദീപക് പ്രഭു, വി.ബി. ഇസ്ഹാഖ്, സജീവ് മാണിയത്ത് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.