തൃക്കരിപ്പൂര്‍: ഫുട്ബാള്‍ കളിക്കാരുടെ ക്ഷേമം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഇളംബച്ചി ജനകീയ സെവന്‍സ് ഫുട്ബാള്‍ ഫെസ്റ്റിന്‍െറ ടിക്കറ്റ് വില്‍പ്പന തുടങ്ങി. മുസാഫിര്‍ എഫ്.സി സെക്രട്ടറി ഷാഫി രാമന്തളിക്ക് കൈമാറി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അവശരായ കളിക്കാര്‍ക്ക് സംരക്ഷണവും സഹായവും ലഭ്യമാക്കുന്നതിനാണ് കണ്ണൂര്‍-കാസര്‍കോട് ജില്ലാ സെവന്‍സ് ടീം ആന്‍ഡ് പ്ളെയേഴ്സ് അസോസിയേഷന്‍ മത്സരം സംഘടിപ്പിക്കുന്നത്. ജനറല്‍ കണ്‍വീനര്‍ ടി.എ. ശാദുലി, രവീന്ദ്രന്‍ പയ്യന്നൂര്‍, അക്ബര്‍ തൃക്കരിപ്പൂര്‍, സവാദ് കൊറ്റി, വി.പി.പി. ഷുഹൈബ്, ഷാഹുല്‍ എട്ടിക്കുളം, പി.എം. കുഞ്ഞി എന്നിവര്‍ പങ്കെടുത്തു. ഏപ്രില്‍ 20 മുതല്‍ തൃക്കരിപ്പൂര്‍ ഇളംബച്ചി മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റില്‍ വിജയികള്‍ക്ക് ലക്ഷം രൂപയാണ് പ്രൈസ് മണി. 20ല്‍ പരം ടീമുകള്‍ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.