സമ്മര്‍ ഫുട്ബാള്‍ കോച്ചിങ് ക്യാമ്പ് തുടങ്ങി

തൃക്കരിപ്പൂര്‍: സ്പോര്‍ട്സ് കൗണ്‍സില്‍ എടാട്ടുമ്മല്‍ സുഭാഷ് സ്പോര്‍ട്സ് ആന്‍ഡ് വില്ളേജ് റിക്രിയേഷന്‍ ക്ളബിന്‍െറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജൂനിയര്‍ ഫുട്ബാള്‍ സമ്മര്‍ കോച്ചിങ് ക്യാമ്പിന് തുടക്കമായി. തൃക്കരിപ്പൂരിലും പരിസരങ്ങളിലുമുള്ള അമ്പതോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. തുടര്‍ച്ചയായ മുപ്പതാം വര്‍ഷമാണ് എടാട്ടുമ്മലില്‍ സമ്മര്‍ കോച്ചിങ് ക്യാമ്പ് നടക്കുന്നത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എന്‍.എ. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.ക്ളബ് പ്രസിഡന്‍റ് വി.വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ട്രഷറര്‍ ടി.വി. ബാലകൃഷ്ണന്‍, കോച്ച് കെ. അശോകന്‍, എ. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. പി. രാജന്‍ പണിക്കര്‍ സ്വാഗതവും കഞ്ചിയില്‍ രാജന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.